0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ഞാന്‍ കുറച്ച് നേരം കണ്ണേട്ടനെ കേള്‍ക്കാന്‍ നിന്നിരുന്നു എങ്കില്‍ ചിലപ്പോള്‍ കണ്ണേട്ടനെ ഈ അവസ്ഥ വരില്ലായിരുന്നു. എല്ലാത്തിനും കാരണം ഞാനാണ്. ഒരു മാപ്പോ സോറിയോ പറഞ്ഞാല്‍ തീരില്ല എന്നെനിക്കറിയാം. കാരണം, കണ്ണേട്ടന് എറ്റവും വലിയ ദുഃഖം നല്‍കിയാണ് ഞാന്‍ പോയത്. ഇതുപോലെ കണ്ണേട്ടന്‍റെ ഒരുപാട് സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും ഞാന്‍ അല്ലെങ്കില്‍ ഞാന്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ കണ്ണേട്ടനെ അലട്ടുന്നുണ്ട്.... എനിക്ക് ഇതിന് എന്ത് ചെയ്യണമെന്നറിയില്ല.... കണ്ണേട്ടന്‍ പറഞ്ഞില്ലേ എന്‍റെ ജീവിതത്തില്‍ എറ്റവും അനുവഭിച്ചത് കണ്ണേട്ടനോടപ്പമുള്ളപ്പോഴാണെന്ന്.... ശരിയാണ്.... പക്ഷേ അനുഭവിച്ചതെല്ലാം സുഖകരവും ആന്ദനകരവുമായ ഓര്‍മ്മകള്‍ മാത്രമാണെന്ന് മാത്രം. അത്രയ്ക്ക് സന്തോഷത്തോടെയാണ് ഞാന്‍ വൈഷ്ണവത്തില്‍ കഴിഞ്ഞത്... എന്‍റെ വീട്ടില്‍ പോലും കിട്ടാത്ത സ്നേഹവും പരിചരണവും സന്തോഷവും എനിക്ക് അവിടെ കിട്ടി. ഞാന്‍ സ്വയം നഷ്ടപ്പെടുത്തിയ ആ നിമിഷങ്ങളാണ് ഇപ്പോ എന്‍റെ എറ്റവും വലിയ ദുഃഖം.... ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊലിച്ചിരുന്നു. കവിളുകള്‍ കണ്ണീര്‍ ഒഴുകിയ വരകള്‍ രൂപപ്പെട്ടു.... കൈ തട്ടി തെറിപ്പിച്ച് പുറത്തേക്ക് പോകാനൊരുങ്ങിയ കണ്ണന്‍റെ മുന്നിലേക്ക് ചിന്നു ചാടി കയറി. പിന്നെ പറഞ്ഞു തുടങ്ങി. കണ്ണേട്ടനെ ഇങ്ങനെ ദുരിതത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ട് എന്ത് ജോലിയും സൗഭാഗ്യങ്ങളും എനിക്ക് വേണ്ട.... ചിന്നു കണ്ണുകള്‍ തുടച്ചു. പക്ഷേ ധാര നില്‍ക്കുന്നുണ്ടായിരുന്നില്ല.... കണ്ണേട്ടന് എല്ലാം നഷ്ടപ്പെട്ടപ്പോഴും കുടെ ആരുമില്ലാതായപ്പോഴും ഒരു താങ്ങായി നില്‍ക്കണ്ട ഒരാളായിരുന്നു ഞാന്‍.... പക്ഷേ അപ്പോഴൊന്നും ഞാന്‍ കണ്ണേട്ടന് ഒപ്പമുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന കണ്ണേട്ടനെ എങ്ങനെ സമാധാനിപ്പിക്കണമെന്നുപോലും എനിക്കറിയില്ല.... കണ്ണേട്ടന്‍ ഇനി എന്തോക്കെ തിരിച്ച് പറഞ്ഞാലും എന്നോട് ദേഷ്യപ്പെട്ടാലും എന്നെ എത്ര ഉപദ്രവിച്ചാലും കണ്ണേട്ടന് നഷ്ടപ്പെട്ടതിനൊന്നും പകരമവില്ല എന്ന് എനിക്കറിയാം.... ഞാന്‍ ഇനി

💬 Comments

View all comments