Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
പോയി....
നീതുവിന് എന്താ സംഭവിക്കുന്നതെന്ന് അറിയാന്‍ കുറച്ച് നേരം പിടിച്ചു. നീതു എല്ലാം കേട്ട് ചിന്നുവിനെ തന്നെ തുറിച്ച് നോക്കി നിന്നു.... നീതു എന്തോ പറയും മുമ്പേ കണ്ണന്‍ സംസാരിച്ച് തുടങ്ങി...
ഗ്രിഷ്മ.... വേണ്ട..... ഞാന്‍ കാരണം കുറെ നീ അനുവഭിച്ചതാണ്. ഇനിയും എനിക്ക് വേണ്ടി നീ ഉള്ള ജോലി കളയണ്ട..... ഇവിടെയ്ക്കാണ് വരുന്നെതെന്ന് അറിഞ്ഞിരെങ്കില്‍ അവിടെന്നെ നിന്നെ ഞാന്‍ എതിര്‍ക്കുമായിരുന്നു.... നീ എന്‍റെ പേരും പറഞ്ഞ് ജോലി കളയണ്ട.... ഇനിയും നിന്‍റെ നഷ്ടങ്ങള്‍ക്ക് ഞാന്‍ കാരണമാവുന്നില്ല. ഞാന്‍ പോവുകയാണ്.... ഗ്രിഷ്മ കാണെണ്ടവരെ കണ്ടിട്ട് വന്നാ മതി....
കണ്ണന്‍ ഇത്രയും പറഞ്ഞ് ചെയറില്‍ നിന്ന് എണിറ്റ് ഡോറിലേക്ക് നടന്നു.... പക്ഷേ അപ്പോഴെക്കും ചിന്നു എണിറ്റ് കണ്ണന്‍റെ കൈയില്‍ കയറി പിടിച്ചിരുന്നു. ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു....
ഗ്രിഷ്മ, അവന്‍ പറഞ്ഞ പോലെ ആര്‍ക്കും വേണ്ടാത്ത അവന് വേണ്ടി എന്തിന് നീ വെറുതെ നല്ല ശബളവും പ്രശസ്തിയുമുള്ള ഈ ജോലി കളയുന്നു.... നിനക്കിപ്പോ അവന്‍ ആരുമല്ലലോ.... നീതു ചിന്നുവിനെ നോക്കി പറഞ്ഞു....
മാഡം.... നിങ്ങളിപ്പോള്‍ അധിക്ഷേപിച്ച് ഈ മനുഷ്യന് കിട്ടാത്ത ഒരു പ്രശസ്തിയും ശബളും ഇപ്പോ ഈ ഗ്രിഷ്മയ്ക്ക് വേണ്ടാ.... കണ്ണേട്ടന്‍ ഇവിടെ ഇപ്പോഴും എന്‍റെ പേരില്‍ ഇങ്ങനെ കഷ്ടപ്പെടുമ്പോ ഞാന്‍ എങ്ങോട്ടും പോവുന്നില്ല.... എന്‍റെ നഷ്ടങ്ങള്‍ രണ്ടു കൊല്ലം മുമ്പ് ഒരു കോടതി മുറിയില്‍ വെച്ച് തുടങ്ങിയതാണ്.... അതിനെക്കാള്‍ വലിയ നഷ്ടങ്ങളൊന്നുമില്ല ഇനി എനിക്ക്... ചിന്നു നിറഞ്ഞൊലിച്ച കണ്ണുകളുമായി നീതിവിനോട് പറഞ്ഞു...
ചിന്നു പിന്നെ കണ്ണനെ നേരെ തിരിഞ്ഞു....
എനിക്കറിയാം കണ്ണേട്ടന്‍ ഞാന്‍ കാരണം ഒരുപാട് അനുവഭിച്ചു എന്ന്....
💬 Comments
View all comments