0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

വിശ്വാസത്തിലാ ഇവനെ ഞങ്ങളുടെ കമ്പനിയില്‍ എടുക്കുക..... നീതു ചിന്നുവിനോട് ചോദിച്ചു.... പക്ഷേ ആ കേട്ട കാര്യം ചിന്നുവിന് അത്ര സഹിച്ചില്ല.... താന്‍ കാരണം ഇനിയും കണ്ണേട്ടനെ കുറ്റം പറയുന്നത് കേട്ടിരിക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു..... മാഡം.... അതിന് അത് ഞങ്ങളുടെ ജീവിതത്തില്‍ സംവിച്ചതാണ്. അതിന് എന്തിന് ഒരാളുടെ ജോലിയെ ബാധിക്കും..... ചിന്നു അല്‍പം ഉറച്ച ശബ്ദത്തില്‍ ചോദിച്ചു..... ഗ്രിഷ്മ നിനക്ക് നല്ല മനസായിരിക്കും.... അതാവും ചതിച്ച ഇവനോട് നിനക്ക് അനുകമ്പ തോന്നത്.... പക്ഷേ ഞങ്ങള്‍ ബിസിനസ്സാണ് നടത്തുന്നത്. ഇവന്‍ ഞങ്ങളെ അതുപോലെ ചതിച്ചാല്‍ അത് ചിലപ്പോള്‍ ഞങ്ങളുടെ നിലനില്‍പ്പിന് തന്നെ ബാധിക്കും.... റിസ്ക് എടുക്കാന്‍ ഞങ്ങള്‍ക്ക് വയ്യ..... നീതു പറഞ്ഞു. അത് എനിക്ക് തെറ്റുപറ്റിയതാണെങ്കിലോ..... ഞാന്‍ അപ്പോഴത്തെ വിഷമത്തിന് എന്തെങ്കിലും പറഞ്ഞതാണങ്കിലോ..... അതിന് ഇപ്പോഴും എന്തിന് കണ്ണേട്ടനെ ദ്രോഹിക്കുന്നത്..... ചിന്നു അല്‍പം ദേഷ്യത്തോടെ തന്നെ പറഞ്ഞു. എന്നിട്ട് ഇവന്‍ ഒന്നും പറയുന്നില്ലലോ.... നോക്ക്..... എല്ലാം സമ്മതിച്ച പോലെയല്ലേ ഇവന്‍റെ ഇരുപ്പ്..... നീതു കണ്ണനെ ചൂണ്ടി പറഞ്ഞു.... ചിന്നു നോക്കിയപ്പോ കണ്ണന്‍ പഴയ ഇരുപ്പ് തന്നെയാണ്.... തല താഴ്ത്തി.... ചിന്നുവിന് ദേഷ്യവും സങ്കടവും ഇരച്ച് കയറി.... ഇല്ല.... കണ്ണേട്ടന്‍ നിങ്ങള്‍ക്ക് വിശ്വാസിക്കാന്‍ കൊള്ളാത്തവാണെങ്കില്‍ ഞാനും അങ്ങിനെയുള്ളവളാണ്.... രണ്ടുകൊല്ലം കുടെയുണ്ടായിരുന്ന എന്‍റെ കണ്ണേട്ടനെ കുറച്ച് ഫോട്ടോസിന്‍റെയും വിഡിയോയുടെയും പേരില്‍ ഞാന്‍ കുറ്റപ്പെടുത്തി. അതിന്‍റെ പേരില്‍ പിരിഞ്ഞു. നിങ്ങള്‍ക്ക് കണ്ണേട്ടനെ ജോലിക്ക് പറ്റില്ല എങ്കില്‍ എനിക്കും ഇവിടെ ജോലി വേണ്ട.... ചിന്നു ഉറച്ച ശബ്ദത്തില്‍ നീതുവിന് നേരെ അലറി..... അത്രയും നേരം തല താഴ്ത്തിയിരുന്ന കണ്ണന്‍ അവളുടെ അലര്‍ച്ചയില്‍ അറിയാതെ അവളെ നോക്കി

💬 Comments

View all comments