0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ചിന്നുവിനെ നോക്കി പറഞ്ഞു.... അത് കളഞ്ഞുപോയില്ലേ.... കിങ്ങിണി ചോദിച്ചു.... ഹാ.... ഇപ്പോ തിരിച്ച് കിട്ടി..... കണ്ണന്‍ മറുപടി പറഞ്ഞു ചിന്നുവിന് ഇതാരാന്ന് മനസിലായോ മിഥുന ചിന്നുവിനോട് ചോദിച്ചു.... ചിന്നു ഇല്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.... ഇത് ഇവന്‍റെ കുട്ടിയാ..... മിഥുന ചിരിയോടെ പറഞ്ഞു.... ങേ..... ചിന്നു അത് കേട്ട് ഒന്നും മനസിലാവാതെ കണ്ണനെ നോക്കി.... ഡീ.... മര്യാദയ്ക്ക് പറഞ്ഞ് കൊടുക്ക്.... നോക്ക് അതിപ്പോ കരയും.... കണ്ണന്‍ മിഥുനയോട് പറഞ്ഞു.... അല്ലെങ്കില്‍ വേണ്ട.... കിങ്ങിണി മോള് ചിന്നുചേച്ചിയ്ക്ക് പേര് പറഞ്ഞുകൊടുത്തേ..... കണ്ണന്‍ കൈയിലിരിക്കുന്ന കിങ്ങിണിയോട് പറഞ്ഞു....
കിങ്ങിണി ചിന്നുവിന് നേരെ തിരിഞ്ഞ് ഷെയ്ക്ക്ഹാന്‍ഡിനായി കൈ നിട്ടി.... ആരാധാന നന്ദകുമാര്‍.... കിങ്ങിണി പറഞ്ഞു.... ചിന്നു ഒരു ആശ്വാസം കിട്ടിയ പോലെ ആ കൈയില്‍ പിടിച്ച് പേര് പറഞ്ഞു.... അകത്തേക് വരാമോ.... ഡോറില്‍ നിന്ന് ഒരു പുരുഷശബ്ദം കേട്ടു.... എല്ലാവരും വീണ്ടും അങ്ങോട്ട് നോക്കി. വാതിലില്‍ നന്ദകുമാര്‍ പ്രത്യക്ഷപ്പെട്ടു.... അദ്ദേഹം അനുവാദം കിട്ടാതെ തന്നെ അകത്തെക്ക് കയറി വന്നു. ക്യാമ്പിനില്‍ ഉണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തോട് ചിരിച്ചു.... ചിന്നുവിന് ഇതാരാ എന്ന് മനസിലായോ..... മിഥുന ചിന്നുവിനോട് ചോദിച്ചു.... ഹ്മും....... ചിന്നു മനസിലായി എന്നര്‍ത്ഥത്തില്‍ മൂളി... അഹാ.... എന്ന പറ ആരാ..... മിഥുന വീണ്ടും ചോദിച്ചു.... കണ്ണേട്ടന്‍റെ ചെറിയച്ഛനല്ലേ..... ചിന്നു ചോദിച്ചു.... എല്ലാവരും ഒന്ന് പകച്ചു. കണ്ണന്‍ ചിന്നുവിനെ നോക്കി ചോദിച്ചു.... അതെങ്ങനെയറിഞ്ഞു..... ആദ്യം ഇന്‍റര്‍വ്യൂന് കണ്ടപ്പോഴെ ആ ചിരിയും സംസാരവും നടപ്പുമെല്ലാം കണ്ണേട്ടന്‍റെ അച്ഛനുമായി എനിക്ക് സാമ്യം തോന്നിയിരുന്നു. പിന്നെ ചോദിച്ചില്ല എന്ന് മാത്രം..... ചിന്നു മറുപടി പറഞ്ഞു.... ആഹാ.... അത് കൊള്ളമല്ലോ..... നന്ദകുമാര്‍

💬 Comments

View all comments