0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ജീവിതത്തില്‍ സ്വയം വളര്‍ന്ന് പന്തലിക്കാന്‍...... അമ്മ പറഞ്ഞത് എന്‍റെ ദാമ്പത്യവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്ത് തന്നെ തിരിച്ച് വൈഷ്ണവത്തിലേക്കു കൊണ്ടുവരാന്‍. അതിന് പിറ്റേന്ന് തന്നെ തയ്യാറാവനും പറഞ്ഞു. അമ്മയ്ക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഒരു പക്ഷേ എന്നെക്കാള്‍... കണ്ണന്‍ ഒന്ന് പറഞ്ഞു നിര്‍ത്തി.... ചിന്നുവിനെ നോക്കി. ചിന്നുവിന്‍റെ കണ്ണുകള്‍ നിറയുന്നതായി അറിഞ്ഞു.... കണ്ണന്‍ ബാക്കി കുടെ പറഞ്ഞു. അങ്ങിനെ ബാക്കി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടു വരുമ്പോഴാണ് രാത്രി ഭക്ഷണത്തിന്‍റെ കാര്യം അമ്മ പറയുന്നത്. വൈഷ്ണവത്തില്‍ എത്തി ഉണ്ടാക്കാന്‍ വയ്യാത്തത് കൊണ്ട് പാഴ്സല്‍ വാങ്ങാം എന്ന് എല്ലാവരും തീരുമാനിച്ചു. അതിനായി അടുത്ത് കണ്ട ഫോട്ടലിന് മുന്നിലെ റോഡ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ഒറ്റയ്ക്ക് പാഴ്സല്‍ വാങ്ങാന്‍ പോയി. തിരിച്ച് വരുന്ന വഴിയാണ് എവിടെ നിന്നോ പഞ്ഞ് വന്ന ഒരു ലോറി ഞങ്ങളുടെ കാറിനെ മുന്നിലേക്ക് ഇടിച്ച് കയറ്റി.... എനിക്ക് എന്തെങ്കിലും ചെയ്യും മുമ്പോ എന്‍റെ കണ്‍മുന്നില്‍ വെച്ച് അച്ഛനും അമ്മയും...... കണ്ണന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. റോഡിലേക്കുള്ള കാഴ്ച മങ്ങും പോലെ അത് അവിടെ വര്‍ദ്ധിച്ചു വന്നു. പിന്നെ സൈഡിലുടെ കവിളിലേക്ക് ഓലിച്ചിറങ്ങി. ചിന്നു കണ്ണന്‍റെ കവിളില്‍ തലോടി കണ്ണുനീര്‍ തുടച്ചു. അപ്രതിക്ഷിതമായി അവളുടെ കൈ വന്നതില്‍ കണ്ണനൊന്ന് ഞെട്ടി. ചിന്നു അവനെ നോക്കി അരുതെന്ന ഭാവത്തില്‍ തലയാട്ടി.... കണ്ണന്‍ സ്വയം കണ്ണു തുടച്ച് പറഞ്ഞ് തുടങ്ങി...
നീ ചോദിച്ചില്ലേ.... എന്തിനാ ഇങ്ങനെയൊക്കെയായിട്ടും നിന്നെ ഉപേക്ഷിക്കാതെ കുടെകൂട്ടിയതെന്ന്.... എന്‍റെ ഇഷ്ടത്തേക്കാള്‍ കുടുതല്‍ അത് എന്‍റെ അമ്മയുടെ ആഗ്രഹമായിരുന്നു. മരണത്തിന് മുമ്പ് എന്നോട് പറഞ്ഞ അമ്മയുടെ അവസാനത്തെ

💬 Comments

View all comments