Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
പറയും മുമ്പ് നമ്മള്‍ എന്‍റെ അമ്മയുടെയും അച്ഛന്‍റെയും അടുത്തെത്തുമെന്നാ തോന്നുന്നെ..... കണ്ണന്‍ ചിന്നുവിനെ കളിയാക്കി.....
ചിന്നു പിടിവിട്ടു....
പറ കണ്ണേട്ടാ.... ഇനി എത്ര പേരുണ്ട്..... ചിന്നു വീണ്ടും ചോദിച്ചു....
ഇനി ഒരാളും കുടെ ഉള്ളു.... കണ്ണന്‍ പറഞ്ഞു.....
ആരാത്.....
നിന്‍റെ അമ്മ......
ങേ.....
ഹാ.... നിങ്ങള്‍ ആശൂപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അന്ന തോട്ട് ലക്ഷ്മിയമ്മയെ ഞാന്‍ വിളിച്ച് കാര്യം തിരക്കാറുണ്ട്.... നമ്മള്‍ ഒന്നിക്കാന്‍ ഇന്ന് എറ്റവും കുടുതല്‍ ആഗ്രഹിക്കുന്നത് ആ മാതൃഹൃദയമാണ്... അല്ലാ,നീ മറ്റെത് പറ... നിരജ്ഞന്‍... പ്രേപോസ്.....
ചിന്നു എയര്‍പോര്‍ട്ടിലുണ്ടായ കാര്യം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു....
തെണ്ടി..... ആ ഫോണെടുത്ത് അവനെ വിളിച്ചേ.... ഇതിന് ഇപ്പോ മറുപടി കൊടുക്കണം..... കണ്ണന്‍ അവന്‍റെ ഫോണ്‍ ചുണ്ടി ചിന്നുവിനോട് പറഞ്ഞു...
ചിന്നു ഫോണ്‍ എടുത്ത് ലോക്ക് തുറക്കാന്‍ നോക്കി. വാള്‍പേപ്പറില്‍ കിങ്ങിണിയും കണ്ണേട്ടനും.... ലോക്ക് പാസ് വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ കാണിച്ചു....
കണ്ണേട്ടാ.... പാസ് വേര്‍ഡ് എന്താ.... ചിന്നു ഫോണില്‍ നോക്കി ചോദിച്ചു....
ചിന്നു..... എല്ലാം സ്മോള്‍ ലെറ്റര്‍.... കണ്ണന്‍ മറുപടി നല്‍കി....
ചിന്നു അതിശത്തോടെ കണ്ണനെ നോക്കി..... കണ്ണന്‍ ഒരു ചിരിയോടെ രണ്ടു കണ്ണും ചിമ്മി കാണിച്ചു.....
ചിന്നു ലോക്ക് തുറന്ന് കോണ്‍ടാക്റ്റ് ലിസ്റ്റ് തുറന്ന് സെര്‍ച്ച് ചെയ്തു....
ഇതില്‍ നിരജ്ഞന്‍റെ അച്ഛന്‍റെയും അമ്മയുടെയും നമ്പറൊക്കെയുണ്ടല്ലോ.... ചിന്നു ചോദിച്ചു....
ഹാ.... അവര്‍ക്കൊക്കെ എന്നെ വല്യ കാര്യമാ.... എനിക്കും.... ഇടയ്ക്ക് അവന്‍റെ കാര്യം പറയാനായി എന്നെ വിളിച്ചാണ് എല്‍പിക്കുന്നത്.... അത്രയ്ക്ക് സ്നേഹമാണ്..... കണ്ണന്‍ പറഞ്ഞു....
ചിന്നു കോള്‍ കണക്റ്റില്‍ ഇട്ട് കണ്ണന് നേരെ നീട്ടി.... കണ്ണന്‍ അത് വാങ്ങാതെ ലൗഡ് സ്പീക്കറില്‍ ഇട്ടു. പിന്നെ ശബ്ദം ഉണ്ടാക്കരുതെന്ന് ചിന്നുവിനോട് പറഞ്ഞു....
ഫോണ്‍ അറ്റന്‍റഡ് ചെയ്തു.....
എന്താ മച്ചാനെ ഈ നേരത്ത്..... എടുത്ത ഉടനെ നിരജ്ഞന്‍ ചോദിച്ചു.
മച്ചാനോ..... സാറെ എന്ന് വിളിക്കടാ.... ഞാന്‍ നിന്‍റെ കമ്പനിയുടെ സി.ഇ.ഒ ആണ്.
ആഹാ.... അപ്പോ നിന്‍റെ പുന്നാര ചെറിയച്ഛന്‍ അരങ്ങോഴിഞ്ഞോ....
ഹാ.... പറഞ്ഞുവിട്ടു....
അപ്പോ ഇനി വൈഷ്ണവിന്‍റെ യുദ്ധമുറകളാണ് കമ്പനി കാണാന്‍ പോകുന്നത്....
ഹാ.... ആയിരിക്കും.... പിന്നെയ് നിനക്കെതിരെ ഒരു കംപ്ലൈന്‍റ്
💬 Comments
View all comments