0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ഗിയറില്‍ വെച്ചിരുന്ന കണ്ണന്‍റെ കൈയില്‍ പിടിച്ച് ചോദിച്ചു... അത്.... അന്ന് ഞാന്‍ കോടതിയില്‍ നിന്ന് മഴ കൊണ്ട് വൈഷ്ണവത്തിലെത്തി. വീട്ടിലുണ്ടായിരുന്ന അമ്മ നനഞ്ഞു വന്ന എന്‍റെ തല തോര്‍ത്തി കൊണ്ട് കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ കോടതി സംഭവിച്ചതൊക്കെ പറഞ്ഞ് അമ്മയുടെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ റൂമിലേക്ക് ചെന്നു. അവിടെ ഒരു മൂലയില്‍ നിലത്ത് പോയിരുന്നു...... കാലിന്‍റെ വേദനയെക്കാള്‍ മനസിന്‍റെ വേദന എന്നെ ദുര്‍ബലപ്പെടുത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ മുകളിലേക്ക് കയറി വന്നു.... അമ്മ എന്‍റെ അടുത്ത് വന്നിരുന്നു കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തന്നു. ഒരു പക്ഷേ താന്‍ അറിയാതെയാണ് അന്ന് അങ്ങനെയൊക്കെ ആ പെറ്റിഷനില്‍ വന്നിട്ടുള്ളതെങ്കിലോ താന്‍ അത് അറിയാതെയാണ് അവിടെ ഇരിക്കുന്നെങ്കിലോ എന്നോക്കെ എന്നോട് ചോദിച്ചു. മുമ്പും തന്നോട് തനിച്ച് സംസാരിച്ച് പ്രശ്നം സോള്‍വ് ചെയ്യാന്‍ അവര്‍ മുന്നിട്ടിറങ്ങിയതാണ്. പക്ഷേ തന്‍റെ അച്ഛന്‍ അവരെ വല്ലതും പറഞ്ഞാല്‍ കേട്ടിരിക്കാന്‍ എനിക്ക് പറ്റില്ല. അത് പിന്നെ തല്ലും പിടിയുമായി പ്രശ്നം കൂടുകയെ ഉള്ളു. അതിനാല്‍ എന്നോട് മനസ് റെഡിയാക്കിയിട്ട് അവരുടെ കുടെ ചെല്ലാന്‍ പറഞ്ഞു. അവര്‍ തന്നോട് സംസാരിച്ച് എല്ലാം ശരിയാക്കി തന്നെ വൈഷ്ണവത്തിലെത്തിക്കും എന്ന് ഉറപ്പ് തന്നു.... അമ്മ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. ചിലപ്പോള്‍ തനിക്ക് അതില്‍ എന്തെങ്കിലും പറയാനുണ്ടെങ്കിലോ അത് ഞാന്‍ കേള്‍ക്കാതിരിക്കുന്നത് താന്‍ ചെയ്തതുപോലെ ഉള്ള ഒരു തെറ്റല്ലേ.... പക്ഷേ മനസും ശരീരവും അത് അംഗീകരിക്കാന്‍ കുറച്ച് സമയം
വേണമായിരുന്നു. അതിനായി ഒരാഴ്ച കഴിഞ്ഞ് കാല്‍ ഏകദേശം ഭേദമായപ്പോള്‍ ഞാനൊരു ട്രീപ്പിന് പോയി...... മൂന്നോ നാലോ ആഴ്ച ഇന്ത്യയിലെ

💬 Comments

View all comments