Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
കുടെ പോയാ മതി.... കണ്ണേട്ടനും ചിന്നുച്ചേച്ചിയും സമ്മാനവുമായി വരാം.... കണ്ണന്‍ പറഞ്ഞു...
കിങ്ങിണി എന്തോ ചിന്തിച്ച് മിഥുനയുടെ കൈയിലേക്ക് ചാടി... അവര്‍ മുന്നില്‍ ക്യാമ്പിന്‍ വിട്ട് ഇറങ്ങി..... കണ്ണന്‍ നീതുവിനെ ക്ഷണിച്ചെങ്കിലും അവള്‍ സന്തോഷത്തോടെ അത് നിരസിച്ചു...
കണ്ണനും ചിന്നുവും ഒന്നിച്ച് ക്യാമ്പിന്‍ വിട്ട് ഇറങ്ങി. പോകും വഴി പ്രിയ നില്‍പ്പുണ്ടായിരുന്നു. കണ്ണന്‍ അവളോട് ഒന്ന് ചിരിച്ച് അവന്‍റെ പഴയ ക്യാമ്പിനില്‍ കയറി പെണ്‍ഡ്രൈവെടുത്തു. ആ നേരം പ്രിയ ചിന്നുവിന്‍റെ മുന്നിലേക്ക് നിന്നു....
മാഡം സോറി ട്ടോ.... വൈഷ്ണവ് സാര്‍ പറഞ്ഞിട്ടാ ഞാന്‍ കള്ളം പറഞ്ഞത്.... പ്രിയ പറഞ്ഞു.....
സാരമില്ല.... എല്ലാം നല്ലതിനല്ലേ.... ചിന്നു ചിരിയോടെ മറുപടി നല്‍കി.
കണ്ണന്‍ തിരിച്ച് വന്നതോടെ പ്രിയയോട് യാത്ര പറഞ്ഞ് അവര്‍ ഇറങ്ങി. വന്ന കാറില്‍ തന്നെയായിരുന്നു തിരിച്ച് യാത്ര.... അപ്പുറത്ത് കിടന്നിരുന്ന ചെറിയച്ഛന്‍റെ കാര്‍ അപ്പോഴെക്കും സ്റ്റാര്‍ട്ടാക്കിയിരുന്നു. ഡ്രൈവിംങ് സിറ്റിലിരുന്നു ചെറിയച്ഛനും അടുത്ത സീറ്റിരുന്ന മിഥുനയും അവളുടെ മടിയിലിരിക്കുന്ന കിങ്ങിണിയും കണ്ണനും ചിന്നുവിനും കൈവിശി യാത്ര പറഞ്ഞു.
അവരുടെ കാര്‍ പുറത്തേക്ക് പോയ ശേഷമാണ് കണ്ണനും ചിന്നുവും കാറില്‍ കയറിയത്. ആദ്യ പെണ്‍ഡ്രൈവ് കണക്റ്റ് ചെയ്ത് പാട്ട് പ്ലേ ചെയ്തു.... പിന്നെ സിറ്റ്ബെല്‍റ്റ് ഇട്ട ശേഷം അവരും യാത്ര ആരംഭിച്ചു. ചെറിയച്ഛന്‍റെ വീട്ടിലേക്ക്.....
കാറില്‍ മധുരമേറുന്ന ഗാനങ്ങള്‍ ആഗതമായി. പോകുന്ന വഴിയ്ക്ക് വെച്ച് ചിന്നു കണ്ണനോട് ചോദിച്ച് തുടങ്ങി....
കണ്ണേട്ടാ ഇത്രയ്ക്കൊക്കെ ഞാന്‍ ചെയ്തിട്ടും എന്നെ വെറുക്കാതിരിക്കാന്‍ എന്തെലും കാരണമുണ്ടാവുമല്ലോ..... അതെന്താ....
കണ്ണന്‍ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന കണ്ണന്‍ ചിന്നുവിനെ ഒന്ന് നോക്കി ചിരിച്ചു.....
പറ കണ്ണേട്ടാ.... ചിന്നു
💬 Comments
View all comments