0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ജോലിയില്ലാതെ എങ്ങനെയാ വീട്ടില്‍ പറയുന്നത്.... മിഥുന ചോദിച്ചു..... അയ്യെടി.... ഞാന്‍ പറഞ്ഞത് കൊണ്ടല്ലേ ഒക്കെ റെഡിയായത്... അല്ലാത്തെ നിങ്ങളുടെ ദിവ്യപ്രണയം കണ്ടിട്ടൊന്നുമല്ല..... ഓ.... അല്ലാന്ന് ഞാന്‍ പറഞ്ഞോ.... അത് നിന്‍റെ അവകാശമാണ്..... നീയത് ചെയ്തു..... മിഥുന പറഞ്ഞു. നിങ്ങളെന്തൊക്കെയാ ഈ പറയുന്നേ.... ഒന്നും മനസിലാവതെ നിന്ന ചിന്നു ഇരുവരൊടുമായി ചോദിച്ചു.... അത് ഇവളുടെ എന്‍ഗേജ്മെന്‍റായിരുന്നു രണ്ടുദിവസം മുന്‍പ് ആ കൊന്തന്‍റെ കാര്യം പറഞ്ഞതാ.... കണ്ണന്‍ ചിന്നുവിന് മറുപടി നല്‍കി.... മിഥുന ചെറിയ നാണം അിനയിച്ചു.... യോ..... അതൊക്കെ നടന്നോ.... ചിന്നു അതിശയത്തോടെ ചോദിച്ചു..... പിന്നെ.... ദേ നിങ്ങളെ നോക്ക് ഇപ്പോ രണ്ടാമത്തെ കല്യാണമായി.... മനുഷ്യന്‍ കാത്തിരുന്ന കിട്ടിയതാ ഒരെണ്ണം..... മിഥുന പറഞ്ഞു.... ആരാ ആള്..... ചിന്നു ചോദിച്ചു.... അതൊക്കെ പറയാം.... നമ്മുക്ക് പോവണ്ടേ..... സമയം കുറെയായി..... കണ്ണന്‍ അവര്‍ക്കിടയില്‍ കയറി പറഞ്ഞു. അയ്യോ.... ഞാനത് മറന്നു.... വിട്ടില്‍ അമ്മ ചിലപ്പോള്‍ ഒറ്റയ്ക്കാവും.... ചിന്നു എന്തോ ആലോചിച്ച പോലെ പറഞ്ഞു....
എന്നാ വാ.... ഞാന്‍ കൊണ്ടാക്കി വരാം.... നമ്മുക്ക് ചെറിയച്ഛനോടും ചെറിയമ്മയോടും പറഞ്ഞിട്ട് ഇറങ്ങാം..... അങ്ങനെ ചിന്നുവും കണ്ണനും ചെറിയച്ഛനോടും ചെറിയമ്മയോടും കിങ്ങിണിമോളോടും മറ്റും യാത്ര പറഞ്ഞ് തിരിച്ചിറങ്ങി. ഇപ്രാവിശ്യം കണ്ണന്‍റെ പഴയ കാറിലാണ് തിരിച്ചത്. ആരാ കണ്ണേട്ടാ മിഥുനേച്ചിയുടെ ചെറുക്കന്‍.... കാറില്‍ യാത്ര തുടങ്ങിയപ്പോ ചിന്നു ചോദിച്ചു. അത് ഞാന്‍ വഴിയെ പരിചയപ്പെടുത്തി തരാം.... നീ കണ്ടിട്ടുള്ള ആളാണ്. നേരിട്ട് കാണുമ്പോ എല്ലാം അറിയാം.... ഇനി എന്തിനാ സസ്പെന്‍സ്..... ചിന്നു ചോദിച്ചു.... അത് ഒരു രസമല്ലേ.... നീ കുറച്ചുടെ കാത്തിരിക്ക്..... ഹും.... അല്ലാ എന്ന എന്നെ വൈഷ്ണവത്തിലേക്ക്

💬 Comments

View all comments