0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

വരെ അത് അവിടെ തുടര്‍ന്നു..... വീട്ടില്‍ കയറുമ്പോ പൂമുഖത്ത് ശേഖരന്‍ ഉണ്ടായിരുന്നു.... ചിന്നു ഒന്നുമറിയാത്ത ഭാവത്തില്‍ കയറി ചെന്നു. നീ കൊച്ചിയില്‍ പോയി ഇത്ര പെട്ടെന്ന് എത്തിയോ.... ശേഖരന്‍ ചോദിച്ചു... ഹാ.... പോയി.... വേണ്ടപ്പെട്ടവരെ കണ്ടു, തിരിച്ചുപോന്നു.... ആ മുഖത്തേക്ക് നോക്കാതെ ചിന്നു പറഞ്ഞു.
നീ നാളെ ഇവിടെ കാണില്ലേ..... ശേഖരന്‍ ചോദിച്ചു.... ഹാ.... ഉണ്ടാവും.... ചിന്നു മറുപടി നല്‍കി. അപ്പോഴേക്കും ചിന്നു വാതിലിനടുത്തെത്തിയിരുന്നു. കുടുതല്‍ ചര്‍ച്ചയ്ക്ക് നില്‍ക്കാതെ അവള്‍ അടുക്കളയിലേക്ക് ചെന്നു. അവിടെ രാത്രിയിലേക്കുള്ള ഭക്ഷണപണിയിലായിരുന്നു ലക്ഷ്മി അപ്പോള്‍. ചിന്നു നേരെ ചെന്ന് അമ്മയെ പിറകിലുടെ കെട്ടിപിടിച്ചു.... ഹാ... വന്നോ..... ലക്ഷ്മി തിരിഞ്ഞുപോലും നോക്കാതെ പറഞ്ഞു. ഒക്കെ അറിഞ്ഞിട്ട് എന്നെ കുറെ കരയിപ്പിച്ചു ലേ.... ചിന്നു നിന്ന നില്‍പില്‍ തന്നെ ചോദിച്ചു..... ഓ.... എന്തായി കാണേണ്ടവരെ ഒക്കെ കണ്ട് സത്യമൊക്കെ അറിഞ്ഞില്ലേ..... ലക്ഷ്മി ചോദിച്ചു..... ഇവിടെ വീട്ടിലിരുന്നാലും അതൊക്കെ അറിയുന്നുണ്ടല്ലേ..... ചിന്നു ചിരിയോടെ പറഞ്ഞു..... പിന്നെ അവന്‍ എല്ലാം വിളിച്ചു പറയും.... എന്നോട് വല്യ സ്നേഹമാ..... ലക്ഷ്മി അഭിമാനത്തോടെ പറഞ്ഞു.... ഓ.... ഒരു അമ്മയും മോനും..... ചിന്നു പുച്ഛത്തോടെ പറഞ്ഞു..... അവന്‍ എന്നാ നിന്നെ കൊണ്ടുപോവുന്നേ..... അറിയില്ല.... ഇനി സമയം ഇഷ്ടം പോലെ ഉണ്ടല്ലോ..... ഇനി നാട് വിട്ട് പോവുന്നില്ലലോ..... എന്നാലും നീട്ടിവെക്കണോ..... അതിന് വേറെ നാടകം കുടെ ഉണ്ടെന്ന് പറഞ്ഞു.... എല്ലാതിനും അതിന്‍റെതായ സമയമുണ്ട് എന്‍റെ ലക്ഷ്മികുട്ടി..... അധികം വൈകില്ലായിരിക്കും അല്ലേ..... ഹാ.... നോകാം..... ഞാന്‍ എതു പാതിരാത്രി വിളിച്ചാലും പോകാന്‍ തയ്യാറാണ്.... ചിന്നു പറഞ്ഞു.... ലക്ഷ്മി അതിന് ഒന്ന് മുളുക മാത്രമേ ചെയ്തുള്ളു...

💬 Comments

View all comments