0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

എണിറ്റു..... പിന്നെ ആദ്യ ബന്ധം ഒഴിഞ്ഞ നിന്നെ കെട്ടാന്‍ ഹരിചന്ദ്രന്‍ വരുമോ..... ശേഖരനും അലറി..... അപ്പോഴെക്കും മുറ്റത്ത് ഒരു കാര്‍ വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. ചിന്നു ഒന്നു പാളി നോക്കിയപ്പോ കണ്ണന്‍റെ കാറിന്‍റെ ബോണറ്റ് ഭാഗം കണ്ടു..... ചിന്നു ശേഖരന് നേരെ തിരിഞ്ഞു..... നാലു കൊല്ലമായി എന്നെ സ്നേഹിക്കുന്ന എന്നെ കെട്ടാന്‍ ഞാന്‍ ഏറ്റവും കുടുതല്‍ ആഗ്രഹിക്കുന്ന ഹരിചന്ദ്രന്‍ വന്നിട്ടുണ്ട്.... ബാക്കി അങ്ങോട്ട് പറഞ്ഞ മതി.... ചിന്നു പുറത്തേക്ക് ചുണ്ടി പറഞ്ഞു. പിന്നെ രാഘവനെയും അനിരുദ്ധിനെയും ഒരു ദേഷ്യത്തോടെ നോക്കി വീടിനകത്തേക്ക് ചെന്നു. ലക്ഷ്മി ചിന്നുവിന് പിറകെ ചെന്നു. ബാക്കിയുള്ളവര്‍ പൂമുഖത്തേക്ക് നടന്നു. ചിന്നു റൂമിലേക്ക് നടന്നു പോയി. അവള്‍ പാക്ക് ചെയ്ത് വെച്ച ബാഗെടുത്ത് പുറത്തേക്ക് നടന്നു. അപ്പോഴെക്കും ലക്ഷ്മി വാതിലിക്കല്‍ എത്തിയിരുന്നു.... ചിന്നു ലക്ഷ്മിയെ കെട്ടിപിടിച്ചു.
എനിക്ക് വേറെയാരോടും ചോദിക്കാനില്ലാ.... ഞാന്‍ കണ്ണേട്ടന്‍റെ ഒപ്പം പോകട്ടെ.... ചിന്നു ലക്ഷ്മിയോട് ചോദിച്ചു.... ചെല്ല്..... നീ അവന്‍റെ കുടെയുണ്ടാവണം.... ഇനിയെന്നും.... അവന് നീ മാത്രമേ ഉള്ളു ഇപ്പോ..... ലക്ഷ്മി പറഞ്ഞു.... ശരിയമ്മേ...... ഞാനിനി എന്നും കുടെയുണ്ടാവും..... പെട്ടെന്ന് പുമുഖത്ത് നിന്ന് ഒരു അടിയുടെ ശബ്ദവും നിലവിളിയും കേട്ടു. അതോടെ ചിന്നുവും ലക്ഷ്മിയും പൂമുഖത്തേക്ക് നടന്നു.... പൂമുഖത്തേക്ക് കയറി ചെന്ന ചിന്നു കാണുന്നത്. പൂമുഖത്തെ പടികളില്‍ മലര്‍ന്ന് കിടക്കുന്ന അനിരുദ്ധും അവന്‍റെ നെഞ്ചിന് മുകളില്‍ കാലെടുത്ത് വെച്ചിരിക്കുന്ന കണ്ണനെയുമാണ്.... ചിന്നു അനിരുദ്ധിനെ നോക്കി.... ആ രൂപം കണ്ടാല്‍ ആര്‍ക്കായാലും സഹാനുഭൂതി തോന്നും.... വന്നപ്പോ എന്ത് ചന്തമായിരുന്നു..... ഇപ്പോ കിടക്കണ കടപ്പ് കണ്ടാ.... അനിക്കുട്ടാ.... രാഘവന്‍ അവര്‍ക്ക് നേരെ

💬 Comments

View all comments