0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

സ്നേഹത്തിന്‍റെ, രതിയുടെ, വേദനയുടെ, സുഖത്തിന്‍റെ, പൂര്‍ണ്ണതയുടെ ഒരു പുത്തനനുഭവം അവിടെ ആരംഭിക്കുകയായിരുന്നു. അന്ന് രാത്രി വൈഷ്ണവത്തിന് മുകളില്‍ മഴ തോരാതെ പെയ്തു. ആ മഴയില്‍ വൈഷ്ണവത്തിന്‍റെ അത്രയും കാലത്തെ ദുഃഖങ്ങളും നഷ്ടങ്ങളും അഴുക്കും പൊടിയും കഴുകി കളഞ്ഞു. വൈഷ്ണവവും അതിനുള്ള രണ്ട് നഗ്നശരീരങ്ങളും പുത്തന്‍ പുലരിയ്ക്കായി ഉറങ്ങാതെ കാത്തിരുന്നു. വൈഷ്ണവം പിന്നിടുള്ള നാളുകള്‍ പഴയതിലും ആനന്ദത്തിലായിരുന്നു. പഴയ സന്തോഷവും കാഴ്ചകളും അവിടെ വന്നെത്തി. ചിന്നു കുടെ വന്നതോടെ കണ്ണന്‍ പുര്‍ണ്ണ സന്തോഷനവാനായി. അത് അവനെയും അവരുടെ ബിസിനസിനെയും വളര്‍ത്തി. കണ്ണനും ചിന്നുവും തുടര്‍ന്ന് വന്ന മാസം ഒരുമാസം നിളുന്ന വിദേശടൂറിന് പോയി. ഒരു ഹണിമൂണ്‍ കണക്കെ.... തിരിച്ച് വരുമ്പോഴെക്കും ചിന്നുവിന്‍റെ വയറ്റില്‍ വൈഷ്ണവത്തിന്‍റെ അനന്തരാവകാശിക്ക് കണ്ണന്‍ വിത്ത് പാകിയിരുന്നു. മിഥുനയുടെയും ആദര്‍ശിന്‍റെയും വിവാഹം ഗംഭീരമായി നടന്നു. എങ്ങും സന്തോഷം നിലനിന്നു.... ????????????????? ആറുമാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച പ്രഭാതം.... തലെന്ന് രാത്രി വൈകിയാണ് കണ്ണന്‍ ഹെഡോഫീസില്‍ നിന്ന് വന്നത്. രാവിലെ എണിറ്റ് തന്‍റെ അച്ഛനിരിക്കാറുള്ള പൂമുഖത്തെ ചൂരല്‍ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം എടുത്തു. വായന തുടങ്ങി..... ചിന്നു.... വായനയ്ക്കിടയില്‍ അകത്തേക്ക് നോക്കി വിളിച്ചു. ദാ വരുന്നു കണ്ണേട്ടാ.... ചിന്നു അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു... ചായ ഗ്ലാസിലാക്കി ലക്ഷ്മി അടുത്തുള്ള ചിന്നുവിന് കൊടുത്തു.... മോളെ... ദാ ഇത് അവന് കൊണ്ട് കൊടുക്ക്.... ഗ്ലാസ് ചിന്നുവിന് നല്‍കി ലക്ഷ്മി പറഞ്ഞു. വീര്‍ത്ത വയറുമായി ചിന്നു അടുക്കളയില്‍ നിന്ന പൂമുഖത്തേക്ക് നടന്നു. ഗര്‍ഭിണിയായതോടെ ചിന്നുവിനെ പരിചരിക്കാനും അവള്‍ക്ക് മിണ്ടിപറയാനും ലക്ഷ്മിയെ വൈഷ്ണവത്തിലേക്ക് കൊണ്ടുവന്നു. അല്ലെലും അവളുടെ വിട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിന് കണ്ണന് സമ്മതമായിരുന്നില്ല. പോകാന്‍ അവള്‍ക്കും....
ലക്ഷ്മിയമ്മയെ കൊണ്ടുവരനല്ലാതെ കണ്ണനും ചിന്നുവും ആ വിടിന്‍റെ മുറ്റത്തേക്ക് ചെന്നിട്ടില്ല.... ശേഖരന് അവര്‍ നല്‍കി ശിക്ഷ ഒഴുവാക്കല്‍ ആയിരുന്നു. ഒരു തരത്തിലും അയാളുമായി അടുക്കാന്‍ അവര്‍ തുനിഞ്ഞില്ല.... കാലിലെ പാദസ്വരത്തിന്‍റെ ശബ്ദം കേട്ടതോടെ ചിന്നു വരുന്നത് കണ്ണനറിഞ്ഞു. അവന്‍ പത്രത്തില്‍ നിന്ന് കണ്ണെടുത്ത് അവളെ നോക്കി.... കണ്ണേട്ടാ ചായ.... പൂമുഖത്തെത്തിയ ചിന്നു ചായ ഗ്ലാസ് കണ്ണന് നീട്ടി. കണ്ണന്‍ ഒരു ചിരിയോടെ ഗ്ലാസ് വാങ്ങി.

💬 Comments

View all comments