Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
നിലവിളക്ക് ചിന്നുവിന് നല്‍കി. വലതുകാല്‍ വെച്ച് ചിന്നു വീണ്ടും വൈഷ്ണവത്തിലേക്ക് കയറി.
പുറത്തേ പോലെ അകത്ത് മൊത്തമായി വൃത്തിയാക്കിയിരുന്നില്ല. ഹാളും അടുക്കളയും അവരുടെ ബെഡ്റൂം അതിന്‍റെ അറ്റാച്ച്ഡ് ബാത്തുറൂം മാത്രമാണ് വൃത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളു. ബാക്കി കണ്ണന്‍റെയും ചിന്നുവിന്‍റെ ഡ്യൂട്ടിയായി....
വൈകീട്ടായപ്പോഴെക്കും പതിവിലും വിപരീതമായി മഴയെത്തി. അത് നിര്‍ത്താതെ തുടരുകയും ചെയ്തു. രാത്രി ഭക്ഷണം അവിടെ വെച്ചുണ്ടാക്കി രാത്രി അത് കഴിച്ചു കഴിഞ്ഞാണ് ചെറിയച്ഛനും കുടുംബവും മിഥുനയും തിരിച്ച് പോയത്.... മഴ ഇടയ്ക്കൊന്ന് ശമിച്ചപ്പോളാണ് അവര്‍ പോയത്.
പക്ഷേ മഴ അവര്‍ പോകാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. അവര്‍ പോയി നിമിഷങ്ങള്‍ക്കകം വീണ്ടും ശക്തമായി തന്നെ മഴയെത്തി. അവരെ യാത്രയാക്കി ചിന്നുവും കണ്ണനും ഹാളിലേക്ക് വന്നു. പണിയെല്ലാം തീര്‍ന്നതിനാല്‍ ചിന്നു സോഫയുടെ ഒരറ്റത്ത് ഇരുന്നു. അവളിരിക്കാന്‍ കാത്തിരുന്ന പോലെ കണ്ണന്‍ ചാടി അവളുടെ മടിയില്‍ തല വെച്ച് സോഫയില്‍ കിടന്നു.
ചിന്നു എതിര്‍പ്പോന്നും കൂടാതെ അവനെ സ്വീകരിച്ചു. പതിയെ അവന്‍റെ മുടിയില്‍ തലോടാന്‍ തുടങ്ങി.....
കണ്ണേട്ടാ.... പുറത്ത് നല്ല മഴ.....
ഹാ..... അത് വെറും മഴയല്ല.....
പിന്നെയ്..... ചിന്നു ചോദ്യം ഉന്നയിച്ചു...
അതെന്‍റെ അച്ഛന്‍റെയും അമ്മയുടെയും അശീര്‍വാദമാണ്..... ഇന്നത്തെ രാത്രിയ്ക്കുള്ള..... കണ്ണന്‍ ഒരു ചിരിയോടെ ചിന്നുവിനെ നോക്കി പറഞ്ഞു.....
അയ്യടാ.... ഇപ്പോഴും അത് തന്നെയാണ് വിചാരമല്ലേ..... ചിന്നു ചോദിച്ചു....
പിന്നല്ലതെ.... ഇനിയും പഴയ പോലെ പ്രേമിച്ച് നടക്കാനൊന്നും എന്നെ കിട്ടില്ല.... ഇനി ഞാന്‍ അങ്ങ് സുഖിക്കാന്‍ പോവാണ്.....
ന്‍റെ കൃഷ്ണ.... ചിന്നു മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു.
എന്തേയ്....
ഹേയ് ഒന്നുല്ല.... ചിന്നു കണ്ണനെ നോക്കി ചിരിച്ചു.....
കണ്ണേട്ടന് ഓര്‍മ്മയുണ്ടോ....
💬 Comments
View all comments