0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

അന്ന് നമ്മള്‍ രാത്രി മഴയത്ത് നനഞ്ഞ് ബൈക്കില്‍ ചുറ്റാന്‍ പോയത്..... മറക്കാന്‍ പറ്റുമോ..... പുല്ല്.... അതിന് ഞാന്‍ എന്തോക്കെയാ അനുഭവിച്ചത്.... എന്ത് അനുഭവം.... അന്ന് അതിന് പ്രതിഫലമായി ചോദിച്ച ഫ്രെഞ്ച് കിസ്സ് രാത്രി തന്നെ തന്നിരുന്നു. അതും നടുറോഡില്‍ വെച്ച്..... ചിന്നു നാണത്തോടെ ഓര്‍ത്ത് പറഞ്ഞു.... അയ്യെടി..... വന്നിട്ട് ഇവിടെയുണ്ടായ കാര്യമാ ഞാന്‍ പറഞ്ഞത്.... അത് മാഡം മറന്നോ..... കണ്ണന്‍ ചോദിച്ചു..... അത് പിന്നെ.... ചിന്നു വിക്കി.... ഹാ.... പോരട്ടെ.... അന്ന് മഴകൊണ്ടിട്ട് നീ പിറ്റേന്ന് പനി പിടിച്ച് കിടന്നില്ലേ.... അതിനു നിനക്കുകുടെയുള്ള ചിത്ത അമ്മയുടെ കൈയില്‍ നിന്ന് എനിക്കാ കിട്ടിയത്.... ചിന്നു അതിന് ഒന്ന് ഇളിച്ച് കാണിച്ചു.... ഇളിക്കല്ലേ..... തീര്‍ന്നില്ലാ.... അന്ന് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് എന്ന് പറഞ്ഞ് എന്നെ വേറെ മുറിയിലേക്ക് വിട്ടതുമില്ല.... കുടെ ബെഡില്‍ കിടന്നാല്‍ പനി പകരുമെന്ന് പറഞ്ഞ് അടുപ്പിച്ചതുമില്ല.... പാവം ഞാന്‍.... നീ ബെഡില്‍ തലയണയെ കെട്ടിപിടിച്ച് സുഖമായി കിടന്നപ്പോ ഞാനാ തറയില്‍ തണ്ണുത്ത് വിറച്ചാണ് കിടന്നത്..... കണ്ണന്‍ ഓര്‍ത്ത് കൊണ്ട് പറഞ്ഞു..... ചിന്നു അതിന് മറുപടിയൊന്നും പറഞ്ഞില്ല.... അല്ലാ.... രണ്ടുകൊല്ലാം മോള് എങ്ങിനെയാ ഒറ്റയ്ക്ക് കിടന്നത്..... കണ്ണന്‍ ചോദിച്ചു.... അത്.... ഞാനൊരു തലയണ എടുത്ത് അത് കണ്ണേട്ടനാണെന്ന് വിചാരിച്ച് കെട്ടിപിടിച്ച് കിടക്കും.... ഇടയ്ക്ക് തലയണയെ അടിക്കും, ഉമ്മ വെക്കും, കൊഞ്ചിക്കും..... ചിന്നു ഓരോന്ന് ഓര്‍ത്ത് ചിരിയോടെ പറഞ്ഞു.... കണ്ണനും അതിന് ചിരി മാത്രമേ മറുപടിയുണ്ടായിരുന്നുള്ളു. പെട്ടെന്ന് കണ്ണന്‍റെ ഫോണ്‍ റിംഗ് ചെയ്തു.... ചിന്നുവിന്‍റെ മടിയില്‍ നിന്ന് എണിറ്റിരുന്നുകൊണ്ട് പോക്കറ്റില്‍ കിടന്നിരുന്ന ഫോണ്‍ എടുത്തു. നിധിനളിയനാ.... വിഡിയോകോളാ..... കണ്ണന്‍ ചിന്നുവിനോട്

💬 Comments

View all comments