0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

നോക്കട്ടെ.... കണ്ണന്‍ ചിന്നുവിനെ നോക്കി ചിരിയോ പറഞ്ഞു. ചിന്നുവിന്‍റെ മുഖത്ത് നാണം വന്നു. എന്തായാലും മക്കളെ ഇങ്ങനെ കാണാന്‍ നല്ല രസമുണ്ട്..... നിങ്ങള്‍ എന്നും ഇങ്ങനെയിരിക്കുന്നതാ ഞങ്ങള്‍ക്ക് ഇഷ്ടം..... പ്രിയേച്ചി പറഞ്ഞു. എന്നാലെ സമയം കളയാതെ പോയി ആദ്യരാത്രി ആഘോഷിക്കടാ.... ഇനി അതിന് ജാതകം നോക്കണോ..... നിധിന്‍ ചോദിച്ചു.... എന്നാ നിങ്ങള് വെച്ചിട്ട് പോയെ.... ഞങ്ങളൊന്ന് നോക്കട്ടെ..... കണ്ണന്‍ ചിരിയോടെ പറഞ്ഞു... എന്നാ ശെരി.... ഹാപ്പി സെക്കഡ് മാരിഡ് ലൈഫ്..... നിധിന്‍ വിഷ് ചെയ്തു. ഫോണ്‍ കട്ടാക്കി.... കണ്ണന്‍ ഫോണ്‍ പോക്കറ്റിലിട്ട് ചിന്നുവിനെ നോക്കി..... ചിന്നു കണ്ണന് മുഖം നല്‍കിയില്ല.... എന്നാല്‍ റൂമിലേക്ക് പോയാലോ.... കണ്ണന്‍ ചോദിച്ചു.... മ്..... ചിന്നു തല താഴ്ത്തി ഒന്ന് മൂളി. അത് സമ്മതമാണോ എതിര്‍പ്പാണോ എന്ന് അവള്‍ക്ക് തന്നെ അറിയുള്ളു... കണ്ണന്‍ പിന്നെ ഒന്നിനും കാത്ത് നിന്നില്ല.... ചിന്നുവിന്‍റെ എടുത്ത് പൊക്കി തൊളിലിട്ടു... ആയ്.... കണ്ണേട്ടാ.... താഴെയിറക്ക്..... ചിന്നു തൊളില്‍ കിടന്ന് പിടഞ്ഞു.... നീ ഒന്നുടെ ചീര്‍ത്തല്ലോ പെണ്ണേ..... തീറ്റ മാത്രേ ഉള്ളുവല്ലേ.... കണ്ണന്‍ ഗോവണി കയറും മുമ്പ് ചോദിച്ചു.... കണ്ണേട്ടാ... വേണ്ടാ..... താഴെയിറക്ക്.... പ്ലീസ്.... ചിന്നു വീണ്ടും പിടഞ്ഞു. ഇല്ല മോളെ... നിന്‍റെ പിടച്ചില് ഞാനിന്ന് മാറ്റുന്നുണ്ട്.... കണ്ണന്‍ പറഞ്ഞു.... അയ്യോ.... കണ്ണേട്ടാ.... വീടിന്‍റെ വാതിലടച്ചില്ല..... ചിന്നു കണ്ണനെ ഓര്‍മ്മിപ്പിച്ചു.... ശ്ശോ... ഗോവണി കയറാന്‍ തുടങ്ങിയ കണ്ണന്‍ തിരിച്ച് ഡോറിനടുത്തെത്തി. അത് കുറ്റിയിട്ടു തിരിച്ച് ഗോവണിയിലേക്ക് നടന്നു.
അധികം വൈകാതെ അവളെ പൊക്കി അവരുടെ റൂമിലെത്തി.... ചിന്നുവിനെ ബെഡിലെക്ക് എടുത്തെറിഞ്ഞു.... അമ്മേ..... ചിന്നു ബെഡില്‍ പതിച്ചപ്പോ അറിയാതെ വിളിച്ചു പോയി....

💬 Comments

View all comments