Chapter Title : വൈഷ്ണവം 2 [ഖല്‍ബിന്‍റെ പോരാളി]
അവന് ഒരു ഗ്ലാസ് വെള്ളം നിട്ടിരുന്നു.
എങ്കിലും അച്ഛന്‍ പറഞ്ഞ കാര്യം അവനെ ആകെ തളര്‍ത്തിയിരുന്നു. അവന്‍ ഭക്ഷണം മതിയെന്ന് പറഞ്ഞ് കൈ കഴുകി മുകളിലെ തന്‍റെ മുറിയേക്ക് പോയി.
അവന്‍റെ മനസ് ആകെ അസ്വസ്തമായിരുന്നു. താന്‍റെ പ്രണയസ്വപ്നങ്ങളും ജീവിതവുമെല്ലാം മാറ്റി മറിക്കാന്‍ പോകുന്ന ഒരു കാര്യമായി ഇത് തോന്നി. തനിക്കിപ്പോ ഇരുപത്തിരണ്ട് വയസ്സായി. ഈ വരുന്ന ജൂണ്‍ മാസം ഇരുപത്തിമൂന്നാവും അപ്പോ ഈ വെക്കേഷനില്‍ തന്‍റെ കല്യാണം....
കട്ടിലില്‍ മുകളിലിലേക്ക് നോക്കി അവന്‍ ഓരോന്ന് ആലോചിച്ച് കൂട്ടി. മനസ് ശരിയാവുന്നില്ല എന്ന് കണ്ടപ്പോ അവന്‍ മിഥുനയെ വിളിച്ചു. ആദ്യ റിംങ് കട്ടാവുന്നതിന് മുമ്പ് അവള്‍ എടുത്തു.
മിഥുന: ടാ, എന്താടാ ഈ നേരത്ത്... (പ്രായത്തിന് ഒരു വയസ് കൂടുതല്‍ ഉണ്ടെങ്കിലും ചക്കിയും ചങ്കരനും ആയത് കൊണ്ട് അവള്‍ അവനെ ടാ എന്നാണ് വിളിക്കുന്നത്.)
വൈഷ്ണവ്: നീ എവിടെയായിരുന്നു? എന്താ എടുക്കാനിത്ര താമസം?
മിഥുന: ടാ ഞാന്‍ കുളിക്കുകയായിരുന്നു. ഇപ്പോ ഇറങ്ങിയെ ഉള്ളു. നീയെന്തിനാ ഈ നേരത്ത് വിളിക്കുന്നത്. വിട്ടില്‍ കയറിയാ നമ്മളെ ഒന്നും അടുപ്പിക്കാറില്ലലോ...
വൈഷ്ണവ്: ടീ... ഒരു പ്രശ്നമുണ്ട്...
മിഥുന: എന്താടാ... അങ്കിലും ആന്‍റിയും ആയി പിണങ്ങിയോ...
വൈഷ്ണവ്: അതല്ല ഇത് വേറെ പ്രശ്നമാണ്.. എന്‍റെ കല്യാണപ്രശ്നം.
മിഥുന: എന്ത് കല്യാണോ... നിനക്കോ...
ശേഷം വൈഷ്ണവ് നടന്ന കാര്യം മുഴുവന്‍ അവളോട് പറഞ്ഞു. ഒന്നും വിടാതെ... അത് മുഴുവന്‍ കേട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി..
വൈഷ്ണവ്: ടീ കോപ്പേ... ആളെ ഇരുന്ന് കളിയാക്കാതെ നീ മറുപടി താ...
മിഥുന: എന്നാലും നിന്‍റെ ഒരു ജാതകമേ...
💬 Comments
View all comments