Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
അവന്‍ കരുതി. അവളുടെ അടുത്തിരിക്കുന്ന വൈഷ്ണവിനെ കണ്ട് ടീച്ചര്‍ അവന് നേരെ തിരിഞ്ഞു.
നീയെതാ... നീയെന്താ ഇവിടെ...
അത് കേട്ട് ഗ്രിഷ്മയും ഒന്ന് ഞെട്ടി അവള്‍ കണ്ണേട്ടനെ ഒന്നു നോക്കി. അവന്‍ ടീച്ചറെ തന്നെ നോക്കി നില്‍പ്പാണ്. അവന്‍ എന്തോ പറയാന്‍ നിന്നതും ടീച്ചര്‍ ഇടയില്‍ കയറി പറഞ്ഞു.
എന്തായാലും താന്‍ ഒന്ന് പോയെ.... ടീച്ചര്‍ പുറത്തേക്ക് വാതില്‍ ചൂണ്ടി പറഞ്ഞു. അവന് ദേഷ്യം അരിച്ച് കയറി തുടങ്ങി. പിന്നെ ഗ്രിഷ്മയെ ഓര്‍ത്ത് സംമ്യമനം പാലിച്ച് എണിറ്റ് പുറത്തേക്ക് നടന്നു. ആരെയും നോക്കാന്‍ പോലും നിന്നില്ല. ആ നടന്ന് പോക്ക് ദുഃഖത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമേ ഗ്രിഷ്മയ്ക്ക് കഴിഞ്ഞുള്ളു.
ക്ലാസ് റൂമിന് പുറത്തെത്തിയ വൈഷ്ണവ് ഫോണ്‍ എടുത്ത് ആദര്‍ശിനെ വിളിച്ചു. എന്തോ മനസില്‍ ഉറപ്പിച്ച പോലെ അവന്‍ നടത്തം വേഗത്തിലാക്കി...
ടീച്ചര്‍ അവളോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. ടീച്ചര്‍ പരാതി പെടാന്‍ അവശ്യപ്പെട്ടു. ഈ സമയം ടീച്ചറുടെ അടുത്ത് ഉണ്ടായിരുന്ന രമ്യ പരാതി യൂണിയനില്‍ കൊടുത്തിട്ടുണ്ടെന്നും അവര്‍ ശരിയാക്കാം എന്നും പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അത് കേട്ട് ഗ്രിഷ്മ രമ്യയുടെ മുഖത്തേക്ക് സുക്ഷിച്ച് നോക്കി. രമ്യ ഒന്ന് കണടച്ച് കണിച്ചു കൊടുക്കുക മാത്രം ചെയ്തു.
അപ്പോഴാണ് കണ്ണേട്ടന്‍ പറഞ്ഞ കാര്യം ഇതാണെന്ന് മനസിലായത്. അവള്‍ എതിര്‍പ്പൊന്നും പറയാന്‍ നിന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ബാക്കി ഉള്ളവര്‍ എല്ലാവരും പോയി. രമ്യ ഗ്രിഷ്മയോടായി പറഞ്ഞു.
നമ്മുക്ക് പോയാലോ... ഇനി ഇവിടെ നിന്നിട്ട് വേറെ കാര്യമൊന്നുമില്ലലോ...
ഗ്രിഷ്മ ഒന്നും എതിര്‍ത്തു പറയാതെ സമ്മതിക്കുക മാത്രം ചെയ്തു. അവര്‍ പതിയെ റൂമില്‍ നിന്നിറങ്ങി. പിന്നെ
💬 Comments
View all comments