0%

Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]

വൈഷ്ണവ് മിഥുനയെയും രമ്യയേയും ഒന്ന് നോക്കി. അതേയ് നിങ്ങള്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കണം എങ്ങില്‍ നിങ്ങള്‍ എണിറ്റു പോവുക. അല്ലാതെ ഞങ്ങളെ പറഞ്ഞു വിടാന്‍ നോക്കണ്ട. വൈഷ്ണവിന്‍റെ നോട്ടം മനസിലാക്കിയ മിഥുന വെച്ചുകാച്ചി.
എന്നാ നിങ്ങള് ഇവിടെ പരിചയപ്പെട്ടിരിക്ക് ഞങ്ങള്‍ ഇപ്പോ വരാം... വൈഷ്ണവ് അവരോട് പറഞ്ഞു. പിന്നെ മിഥുനയോട് നേരെ നോക്കി രമ്യയെകുറിച്ച് പറഞ്ഞു. ടീ.. നിനക്ക് പറ്റീയ കമ്പനിയാ... കത്തിവെപ്പില്‍ നിന്‍റെ അമ്മയായി വരും ഇവള്‍... അത് കേട്ട് ചിന്നു ഒന്ന് ചിരിച്ചു. കുടെ വൈഷ്ണവും മിഥുനയും. അത് സഹിക്കാതെ രമ്യ തിരിച്ച് പറഞ്ഞു. അതേയ്, നിങ്ങള്‍ ഞങ്ങള്‍ക്കിട്ട് വെയ്ക്കാതെ പോയി ഒറ്റയ്ക്ക് മിണ്ടാന്‍ നോക്ക്... ഓ, ശരി തമ്പ്രാ... ഇത്രയും പറഞ്ഞ് വൈഷ്ണവ് ശാന്തേച്ചിയുടെ നേരെ തിരിഞ്ഞു എന്നിട്ട് പറഞ്ഞു. ശാന്തോച്ചി ഇവിടെ രണ്ട് ലൈമും രണ്ട് പരിപ്പ് വടയും കൊടുത്തേക്ക്... ശാന്തേച്ചി അവനെ നോക്കി ചിരിച്ചു. ഡാ... അധികം ദൂരത്തേക്ക് ഒന്നും പോവാണ്ട ടോ... മിഥുന അവനോട് പറഞ്ഞു. നീ പറഞ്ഞത് നന്നായി. ഇല്ലെല്‍ ഫസ്റ്റ് നൈറ്റും കഴിഞ്ഞേ ഞാന്‍ വരികയുള്ളു. വൈഷ്ണവ് തിരിച്ചടിക്കാന്‍ നോക്കി. എന്നാല്‍ അത് കേട്ട ഗ്രിഷ്മ ഒന്ന് ഞെട്ടി. അതിനും ഒരു യോഗം വേണം മോനെ... അവന്‍റെ മറുപടി കേട്ട് രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് ചമ്മിയ മുഖവുമായി അവന്‍ രമ്യയെ നോക്കി. അത് കണ്ട് ഗ്രിഷ്മയും മിഥുനയും ചിരിച്ചു. അവന്‍ ചിരിക്കുന്ന ഗ്രിഷ്മയെ ഇടംകണ്ണിട്ട് നോക്കി. അവന്‍റെ നോട്ടം മനസിലാക്കിയ അവള്‍ അവനോടായി പറഞ്ഞു. അവള്‍ക്ക് എല്ലാം അറിയാം... വൈഷ്ണവ് ചമ്മിയ മുഖം പുഞ്ചിയാക്കാന്‍

💬 Comments

View all comments