Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
ചോദിച്ചു.
അപ്പോ ആ പുതിയ ഷര്‍ട്ട്...
അത് അവന്‍റെ അവസ്ഥ കണ്ടപ്പോ ഞാന്‍ തന്നെ പോയി വാങ്ങി കൊടുത്തു.
നന്നായി.. ചിന്നു പറഞ്ഞു.
ഇത് ചോദിക്കാനാണോ എന്നെ തനിച്ച് കാണണം എന്ന് പറഞ്ഞത്.
ഇതും ഉണ്ടായിരുന്നു... പിന്നെ കണ്ണേട്ടന്‍ സിഗരറ്റ് വലിക്കുമോ...
സ്ഥിരമായിട്ട് ഒന്നുമില്ല... ടെന്‍ഷന്‍ വരുമ്പോള്‍... അവന്‍ മറുപടി നല്‍കി..
അപ്പോ അച്ഛനും അമ്മയും ഒന്നും പറയില്ലേ...
അവര്‍ക്ക് അറിയാം. അമ്മയുടെ പിന്നാലെ രണ്ട് ദിവസം നടന്ന് സോപ്പിട്ടിട്ടാണ് ഇതിന് അനുവാദം തന്നത്.
അതെന്തിനാ, അവര്‍ അറിയാതെ വലിച്ചൂടെ...
അമ്മ വേണ്ട എന്ന് പറഞ്ഞ കാര്യം ഞാന്‍ ചെയ്യുകയില്ല... എന്തോ എനിക്ക് അത് പറ്റില്ല.
ഹും... ചിന്നു ഒന്ന് മുളി...
താന്‍ വീട്ടില്‍ പറഞ്ഞോ...
ഇല്ല... ഇന്ന് രാത്രി അമ്മയോട് പറയും.
അപ്പോ അച്ഛനോടോ ?
അത് എനിക്ക് ഇപ്പോ പറ്റുമെന്ന് തോന്നുന്നില്ല. അമ്മയുടെ തിരുമാനം രാത്രി പറയാം... ചിന്നു പറഞ്ഞു.
മതി... പിന്നെയ് തന്നോട് ഒരു കാര്യം പറയാനുണ്ട്... പക്ഷേ എങ്ങനെയാ പറയണം എന്ന് എനിക്കറിയില്ല...
എന്താ കണ്ണേട്ടാ...
നാളെ ഇവിടെ എന്‍റെ നാടകം ഉണ്ട്. ചിന്നു ഉണ്ടാവുമോ കാണാന്‍ ?
നാളെ എപ്പോഴാ... ചിന്നു ചോദിച്ചു.
ചിലപ്പോ രാത്രിയാവും അതാ ഞാന്‍ ചോദിച്ചത്...
അപ്പോ ഞാന്‍ എങ്ങനെ തിരിച്ചു പോവും...?
തനിക്ക് സമ്മതമാണേല്‍ ഞാന്‍ നാളെ കാര്‍ കൊണ്ട് വരാം... നാടകം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ കൊണ്ട് ചെന്നാക്കാം...
ഞാന്‍ രമ്യയോട് ചോദിക്കട്ടെ... അവള്‍ ഉണ്ടെങ്കില്‍ ഞാനും ഉണ്ടാവാം...
നിന്‍റെയും അവളുടെയും വിട്ടില്‍ ചോദിച്ചിട്ട് പറഞ്ഞ മതി. രാത്രി ഉറപ്പ് പറയണം...
ശരി..
💬 Comments
View all comments