Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
വൈഷ്ണവിനോടായി പറഞ്ഞു.
നാടകത്തിന്‍റെ കാര്യം സാറ് മറന്നോ... പ്രക്ടീസിന് അവര്‍ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു...
ഹാ... എന്നാ പോവാം...
വൈഷ്ണവ് തിരിഞ്ഞ് ഗ്രിഷ്മയോടായി പറഞ്ഞു. അപ്പോ പറഞ്ഞ പോലെ...
ഗ്രിഷ്മ തലയാട്ടി സമ്മതിച്ചു. മിഥുന രണ്ട് പേരോടും ബൈ പറഞ്ഞു നടന്ന് നിങ്ങി. പോകും വഴി വൈഷ്ണവിന്‍റെ പേക്കറ്റില്‍ നിന്ന് പോഴ്സ് എടുത്ത് ബില്ലടച്ചു. അവരെ നോക്കി നിന്ന ഗ്രിഷ്മ പെട്ടെന്ന് രമ്യയെ നോക്കി പോവാം എന്ന് പറഞ്ഞു. രമ്യ അത് സമ്മതിച്ച് എണിറ്റു. അവര്‍ കോളേജിന് പുറത്തേക്ക് നടന്നു.
തലേ ദിവസത്തേ പോലെ അവര്‍ ആ കൂന്ന് നടന്നിറങ്ങാന്‍ തിരുമാനിച്ചു. പോകും വഴി ഗ്രിഷ്മ സംസാരിച്ച് തുടങ്ങി.
ടീ... ആ വിപിനെ തല്ലിയത് കണ്ണേട്ടന്‍ തന്നെയാണ്.
അതെനിക്ക് തോന്നി.
അടിയ്ക്കിടെ ഷര്‍ട്ട് കിറിയപ്പോ പുതിയ ഷര്‍ട്ട് വാങ്ങി കൊടുത്തതും കണ്ണേട്ടനാ...
ഓ... നീയും നിന്‍റെ ഒരു കണ്ണേട്ടനും. അല്ല നീ തിരുമാനം പറഞ്ഞോ...
ഇല്ല ഇന്ന് അമ്മയോട് അഭിപ്രായം ചോദിക്കണം... പിന്നെ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്...
എന്ത് കാര്യം.
ടീ നാളെ കണ്ണേട്ടന്‍റെ നാടകമുണ്ട്. എനിക്ക് കാണണമെന്നുണ്ട്. നീയും വരുമോ...
മിഥുനേച്ചി പറഞ്ഞിരുന്നു. പക്ഷേ ടീ നാടകം രാത്രിയാണ്. നമ്മളെങ്ങനെ തിരിച്ച് പോവും.
കണ്ണേട്ടന്‍ വേണെങ്കില്‍ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നീ വിട്ടില്‍ ചോദിച്ച് നോക്ക്...
ഹാ... എന്നാല്‍ ചോദിച്ച് നോക്കാം...
അവര്‍ പിന്നെയും എന്തോക്കെയോ സംസാരിച്ച് താഴെ എത്തി. ബസ് സ്റ്റാന്‍റില്‍ പോയി അവരവരുടെ നാട്ടിലേക്കുള്ള ബസില്‍ കയറി യാത്രയായി.
രാത്രി എട്ട് മണിയായി വൈഷ്ണവ് വിട്ടില്‍ എത്തിയപ്പോള്‍ കുളിയും
💬 Comments
View all comments