Chapter Title : വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി]
എന്ന് താന്‍ തിരുമാനിച്ചു പറ.
ഗ്രിഷ്മയാണ് എന്ന് മനസിലാക്കിയ അവന്‍റെ ക്ഷീണം ഒന്ന് അടങ്ങി. എവിടെ നിന്നോ ഊര്‍ജ്ജം കയറി വരുന്നത് പോലെ... അവന്‍ റിപ്ലെയ്ക്കായ് കാത്തിരുന്നു.
ഞാനൊന്ന് ശരിക്കും ആലോചിക്കട്ടെ. മറ്റന്നാള്‍ വരെ സമയമുണ്ടല്ലോ...
അയിക്കോട്ടെ... നിങ്ങള്‍ എപ്പോഴാ തിരിച്ച് പോയത്...?
മൂന്നായി കാണും. ഏട്ടനെ പിന്നെ കണ്ടില്ലലോ...
ഞാന്‍ നാടകത്തിന്‍റെ പ്രക്ടീസില്‍ ആയിരുന്നു. കഴിഞ്ഞപ്പോ കുറച്ച് വൈകി. വീട്ടില്‍ എത്തിയിട്ട് അരമണിക്കുറേ ആയിട്ടുള്ളു...
ക്ഷീണത്തിലാവും ലേ...
ചെറുതായിട്ട്. നിങ്ങള്‍ നാളെ കോളേജില്‍ വരുന്നുണ്ടോ...
എനിക്ക് നാലും അഞ്ചും ദിവസമാണ് പ്രോഗ്രാം. ഇന്ന് സുപ്പര്‍സ്റ്റാറിനെ കാണാന്‍ വേണ്ടി വന്നതാണ്.
താന്‍ രാജേഷ്കുമാര്‍ ഫാന്‍ ആണോ...
അല്ല രമ്യ മൂപ്പരുടെ കട്ട ഫാനാണ്. അവളാണ് എന്നെ വലിച്ച് കൊണ്ടുവന്നത്.
അപ്പോ നാളെ താന്‍ വരുന്നില്ലേ...
വരണോ...
അങ്ങിനെ ചോദിച്ചാല്‍ തന്‍റെ ഇഷ്ടം...
ഹാ.. എന്നാല്‍ വരാം. എനിക്ക് കുറച്ച് സംസാരിക്കാന്‍ ഉണ്ട്.
അതിന് നേരില്‍ കണ്ടാല്‍ താന്‍ ശരിക്ക് ഒന്നു മിണ്ടുക പോലും ഇല്ലലോ...
നാളെ സംസാരിക്കാം... ഇപ്പോ കണ്ണേട്ടന്‍ ക്ഷീണത്തിലല്ലേ... കിടക്കാന്‍ നോക്ക്...
ഹാ... ശരി
ഗുഡ് നൈറ്റ്.??
സീ യു ടുമോറോ... ഗുഡ് നൈറ്റ് ??
അവന്‍ ഫോണ്‍ ബെഡിലേക്ക് വെച്ചു. മനസിന് ഭയങ്കര കുളിര്‍മ പോലെ... അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു. അവന്‍ പതിയെ കണ്ണുകള്‍ അടച്ചു. അധികം വൈകാതെ ഉറക്കത്തിലേക്ക് പതിച്ചു.
???????????????????????????????
രാവിലെ അഞ്ചരയ്ക്ക് ഫോണില്‍ അലറാം അടിച്ചു. സാധാരണ രാവിലെ ക്രിക്കറ്റ് കളിക്കാന്‍ പോകാറുണ്ട്. ആറുമണി മുതല്‍ ഒന്നര മണിക്കുര്‍ നാട്ടിലെ കുട്ടുകാരുടെ കുടെ. അവന്‍ കണ്ണ്
💬 Comments
View all comments