0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

പറഞ്ഞയക്കുന്ന ചെലക്കുളം യാമിനി (മിഥുന) എന്ന നാട്ടിലെ വേശ്യയിലുടെ നാടകം തുടങ്ങുന്നു. ഈ സമയം അവിടെക്ക് മോഷണം നടത്താന്‍ വരുന്ന അടുത്ത നാട്ടിലെ പിടിക്കിട്ടപുള്ളിയായ കള്ളന്‍ കുട്ടന്‍ (വൈഷ്ണവ്). തുടക്കത്തില്‍ ഒരുപിടി നല്ല തമാശയോടെ തുടങ്ങി പതിയെ പ്രേക്ഷകരെ ചിന്തിപ്പിച്ച് അവസാനം കണ്ടു നില്‍ക്കുന്നവരില്‍ ഒരു വിങ്ങലായി തീരുന്ന നാടകം. വികാരഭരിതമായ അവസാനത്തെ അഞ്ച് മിനിറ്റ് ആരിലും ഒരു സങ്കടം ഉണര്‍ത്തും. ഒരു ദുരിതപര്യവാസത്തോടെ നാടകം അവസാനിക്കുന്നു. പതിയെ പതിയെ കര്‍ട്ടണ്‍ താഴുന്നു. സുചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ ഉള്ള സദസിലെ പ്രധാന ലൈറ്റ്
പ്രകാശിക്കുന്നു. നിശബ്ദതയെ കീറി മുറിച്ച് കരഘോഷം ഉയര്‍ന്നു വരുന്നു. പലരുടെയും കണ്ണുകള്‍ നനഞ്ഞിരിക്കുന്നു. പലരും കൈ കൊണ്ടും തുവാല കൊണ്ടും കണ്ണ് തുടയ്ക്കുന്നു. പതിയെ കരഘോഷ ശബ്ദം നിലയ്ക്കുന്നു. കണ്ണ് തുടച്ച് കൊണ്ട് വിലാസിനിയും ഗ്രിഷ്മയും രമ്യയും കസേരയില്‍ നിന്ന് എണിറ്റു. ഗോപകുമാര്‍ കരഞ്ഞില്ലെങ്കിലും മുഖത്ത് കണ്ട് നാടകത്തിന്‍റെ വിഷമം കാണാന്‍ കഴിയും. അവര്‍ ഗ്രീന്‍ റൂം ലക്ഷ്യമാക്കി നടന്നു. ഗ്രീന്‍ റൂമില്‍ കയറിയപ്പോള്‍ അവിടെ മിഥുന മാത്രമേ ഉണ്ടായിരുന്നുള്ളു. വൈഷ്ണവും കുട്ടുകാരും സ്റ്റേജിലെ സെറ്റ് അഴിക്കാനുള്ള തത്രപാടിലായിരുന്നു. മിഥുന ഗ്രീന്‍ റുമിലേക്ക് കയറി വരുന്നവരോട് ചോദിച്ചു... എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ നാടകം.... നന്നായിരുന്നു.. വിലാസിനി പറഞ്ഞു. അടിപൊളിയായിരുന്നു. രമ്യയും പറഞ്ഞു. അപ്പോഴെക്കും ഒരു കെട്ട് സെറ്റ് സാധനങ്ങളുമായി വൈഷ്ണവും കുട്ടരും എത്തി. അല്ലേലും കെട്ടിപൊക്കനാണലോ പാട് പൊളിച്ചെടുക്കാന്‍ സുഖമാണല്ലേ... അവന്‍ സാധനവുമായി പോവും വഴി ചിന്നുവിനെ നോക്കി. അവളുടെ കരഞ്ഞ കണ്ണുകള്‍ അവനെയും നോക്കി. അവള്‍ പതിയെ പുഞ്ചിച്ചു. അവനും.. സാധനം

💬 Comments

View all comments