0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

വിഷമഭാവത്തോടെ മറുപടി പറഞ്ഞു... ഡീ... നാടകത്തിന്‍റെ റിസള്‍ട്ട് വന്നു എന്ന് ആദര്‍ശ് വിളിച്ചു പറഞ്ഞു... അവന്‍റെ മുഖഭാവം കണ്ട് ഏകദേശം റിസള്‍ട്ടിന്‍റെ ഗതി മനസിലാക്കിയ മിഥുന മെല്ലേ ചോദിച്ചു... എത്രാം സ്ഥാനമാടാ... നമ്മുക്ക്.... അത്... അവന്‍ പറയാന്‍ മടിക്കുന്ന പോലെ തോന്നി... പറ... എത്രയാ... ഫസ്റ്റ്.... ങേ... ഒന്നും മനസിലാവാത്ത പോലെ മിഥുന ചോദിച്ചു.... ആടീ പോത്തെ... നമ്മള്‍ ചരിത്രം ആവര്‍ത്തിച്ചു.... വൈഷ്ണവ് വിഷമ ഭാവം വിട്ട് സന്തോഷത്തോടെ പറഞ്ഞു. അത് കേട്ട് മിഥുനയുടെയും ചിന്നുവിന്‍റെയും മുഖത്ത് സന്തോഷം കടന്നുവന്നു... മിഥുന സന്തോഷം കൊണ്ട് കൈകള്‍ പൊക്കി വിളിച്ചു കൂവി... ഹേ....ഹൂ...... പിന്നെ ഒന്നൂടെ ഉണ്ട്.... ഒരു പ്രോത്സഹനസമ്മാനം... എനിക്ക് ബെസ്റ്റ് ആക്ടര്‍.... വൈഷ്ണവ് കൂട്ടി ചേര്‍ത്തു... അതും കുടെ കേട്ടപ്പോ മിഥുന ഡബിള്‍ ഹാപ്പിയായി. വൈഷ്ണവ് സന്തോഷത്തോടെ ചിന്നുവിനെ നോക്കി. അവള്‍ പാല്‍പുഞ്ചിരി തുകി. ഇരുവരെയും ഞെട്ടിച്ച് കൊണ്ട് സന്തോഷം സഹിക്ക വയ്യാതെ മിഥുന മുന്നിലേക്ക് വന്ന് വൈഷ്ണവിന്‍റെ കഴുത്തിലുടെ കൈയിട്ട് വൈഷ്ണവിന്‍റെ കവിളില്‍ ഒരു കിസടിച്ചു.... ഇതു കണ്ട് ചിന്നുവും വൈഷ്ണവും അന്ധാളിച്ചു നിന്നു. അത്ഭുതം കൊണ്ട് ചിന്നുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. വാ പതിയ തുറന്നു. അവള്‍ വൈഷ്ണവിനെ തന്നെ നോക്കി നിന്നു. അപ്പോഴാണ് മിഥുനയ്ക്ക് സ്ഥലകാലബോധം തിരിച്ച് വന്നത്. മുന്നില്‍ കണ്ണും കണ്ണും നോക്കി നില്‍ക്കുന്ന ചിന്നുവിനെയും കണ്ണനെയും കണ്ടത്.
അവള്‍ക്ക് അപ്പോഴാണ് താന്‍ ചെയ്തതിനെ പറ്റി ഓര്‍മ വന്നത്....അവള്‍ ഒരു നിമിഷം സൈലന്‍റായി... തന്നെ സൂക്ഷിച്ച് നോക്കുന്ന ചിന്നുവിനെ കണ്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ അവളെ തന്നെ നോക്കി നിന്നു. പിന്നെ

💬 Comments

View all comments