Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]
എന്തോ ഉദ്ദേശിച്ച് ചിന്നുവിനെ നോക്കി മിഥുനയോടായി പറഞ്ഞു.
കേട്ടോ മിതു... നീ എനിക്ക് തന്നാ ഗിഫ്റ്റ് ഇഷ്ടപെടാത്ത ഒരാളുണ്ടിവിടെ...
അത് കേട്ടാ മിഥുന വീണ്ടും അവന്‍റെ തോളിലേക്ക് പിറകിലുടെ കയറി പിടിച്ച് ചിന്നുവിനെ നോക്കി തന്നെ പറഞ്ഞു.
അതേയ് അവള്‍ക്ക് പറ്റിയില്ല എങ്കില്‍ നീ ഞാന്‍ തന്നത് തിരിച്ച് തന്ന് അവളുടെ കൈയില്‍ നിന്ന് വാങ്ങിക്കോ...
അപ്പോഴാണ് രണ്ടും കുടെ തന്നെ വട്ടു പിടിപ്പിക്കുകയാണെന്ന് ചിന്നുവിന് മനസിലായത്. അവള്‍ നോട്ടം മാറ്റി. ഒരു ദേഷ്യത്തോടെ നേരെ ഇരുന്നു വൈഷ്ണവിനോടായി പറഞ്ഞു...
പോവാം... എനിക്ക് വിട്ടില്‍ പോണം...
സംഗതി വര്‍ക്കൗട്ടായിട്ടില്ല എന്നറിഞ്ഞ മിഥുനയും കണ്ണനും തിരിച്ച് പഴയ സ്ഥാനത്ത് ഇരുന്നു. പിന്നെ കാര്‍ സ്റ്റാര്‍ട്ടാക്കി. ചിന്നു ദേഷ്യം കാണിച്ച് പുറത്തേക്ക് നോക്കി നിന്നു. കാര്‍ ഓടിക്കുന്നതിനൊപ്പം വൈഷ്ണവ് ചിന്നുവിനെ ഇടം കണ്ണിട്ട് നോക്കി. അവിടെ നിന്ന് പ്രതികരണമെന്നും ഇല്ല എന്നു മാത്രമല്ല മുഖഭാവം എന്താണെന്ന് അറിയുക പോലുമില്ല... അവന്‍ ആകെ വിഷമത്തിലായി. അവന്‍ കണ്ണാടിയിലുടെ മിഥുനയെ നോക്കി. അവളും ചെയ്തത് തെറ്റായി പോയി എന്നുള്ള വിഷമത്തിലാണ്. ഇനി എന്ത് ചെയ്യും എന്നവള്‍ അംഗ്യം കാട്ടി ചോദിച്ചു... എന്ത് മറുപടി കൊടുക്കണം എന്നറിയാതെ വൈഷ്ണവും...
കാര്‍ നിശബ്ദമായി പാഞ്ഞു തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല... സന്തോഷത്തിന്‍റെ ആഘോഷം എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാത്തായ പോലെ... വൈഷ്ണവ് ഇനി എന്തു ചെയ്യുമെന്നറിയാതെ വണ്ടി ഓടിച്ചു...
കാര്‍ മിഥുനയുടെ വിടിന് മുന്നില്‍ ചെന്ന് നിന്നു. മിഥുന ചാടി ഇറങ്ങി. അവള്‍ മുന്നിലിരുന്ന ചിന്നുവിനെയും പിടിച്ചിറക്കി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മിഥുന
💬 Comments
View all comments