0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

ചിന്നുവിനോട് എന്തോ പറയുന്നുണ്ടായിരുന്നു. ചിന്നു മറുപടിയും കൊടുക്കുന്നുണ്ട്. വൈഷ്ണവ് അവര്‍ ഗേറ്റ് തുറന്ന ശേഷമാണ് കാറില്‍ നിന്നിറങ്ങിയത്. പിന്നെ അവരുടെ പിറകെ വെച്ചു പിടിച്ചു. അവരുടെ അടുത്തേത്തിയപ്പോഴെക്കും മിഥുനയുടെ അച്ഛനും അമ്മയും വാതില്‍ തുറന്ന് വന്നു. മിഥുന അവരുടെ ഇടയിലേക്ക് കയറി പോയി. വൈഷ്ണവ് അപ്പോഴെക്കും ഗ്രിഷ്മയുടെ അടുത്തെത്തി. ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയെ കണ്ട് അമ്മ മിഥുനയോട് ചോദിച്ചു. ഇതാരാ ഈ കുട്ടി... അമ്മേ... ഇത് ഗ്രിഷ്മ... ഞാന്‍ പറഞ്ഞിട്ടില്ലേ... നമ്മുടെ കണ്ണന്‍റെ ചിന്നു... ആളെ മനസിലായ പോലെ അമ്മ ചിന്നുവിനെ നോക്കി ചിരിച്ചു. പിന്നെ വൈഷ്ണവിനെയും... ചിന്നു തിരിച്ച് ചിരിച്ച് കാണിച്ചു. നിങ്ങള്‍ രണ്ടുപേരുമെന്താ ഈ നേരത്ത്... വല്യച്ഛന്‍ ഗൗരവത്തോടെ വൈഷ്ണവിനോടായി ചോദിച്ചു. വല്യച്ഛ... ഇവള്‍ നാടകം കാണാന്‍ വന്നതാ... തിരിച്ച് വിട്ടിലെത്തിക്കാന്‍ കൂട്ടിയതാ... വൈഷ്ണവ് വല്യച്ഛന്‍റെ മുഖത്ത് നോക്കി പറഞ്ഞു. ഹാ... എന്നാല്‍ ഇങ്ങനെ രണ്ടാളും കുടെ ചുറ്റിയടിക്കാതെ വേഗം അവളെ വിട്ടിലെത്തിക്കാന്‍ നോക്ക്... വല്യച്ഛന്‍ വീണ്ടും ഗൗരവം... ശരി വല്യച്ഛാ... ഞങ്ങള്‍ ഇറങ്ങുകയാ... പോട്ടെ വല്യമ്മേ...
ഈ നേരമായത് കൊണ്ടാ അകത്തേക്ക് വിളിക്കത്തത്... വല്യമ്മ ചിന്നുവിനോടായി പറഞ്ഞു.. കുഴപ്പമില്ല... ശരി പോവാണേ... ചിന്നു മൂന്ന് പേരോടും ആയി പറഞ്ഞു. പിന്നെ കണ്ണനും ചിന്നുവും തിരിച്ച് നടന്നു. കാറിന് അടുത്തെത്തി. ഗ്രിഷ്മ വീണ്ടും ദേഷ്യഭാവം കാണിച്ചു.... അവര്‍ കാറില്‍ കയറി. കാര്‍ ചലിച്ച് തുടങ്ങി... വീണ്ടും നിശബ്ദത മാത്രം... ചിന്നു പുറത്തേക്ക് നോക്കി ഇരുന്നു. വൈഷ്ണവ് ആകെ ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ആറ്റുനോറ്റ് അത്തിപ്പഴം പഴുത്ത പോലെ ഒന്ന് തനിച്ച് കിട്ടിയപ്പോ

💬 Comments

View all comments