0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

അവന് മനസിലായി. അവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ഡ്രൈവിംങ് തുടങ്ങി.. ചിന്നു ഇപ്പോള്‍ നേരെ നോക്കിയാണ് ഇരിക്കുന്നത്. പെട്ടന്ന് അവന്‍റെ ഫോണ്‍ അടിച്ചു.. ബ്ലൂടുത്ത് കണക്ട് ആയതിനാല്‍ മുന്നിലെ സ്ക്രീനില്‍ പേര് കണ്ടു... മിഥുന കാളിംങ്... നാശം ഇനി ഇത് എന്തിനാണവോ... വൈഷ്ണവ് മനസില്‍ ചിന്തിച്ചു... പയ്യെ ചിന്നുവിനെ നോക്കി. അവള്‍ സ്ക്രീനിലെ പേര് കണ്ടിരുന്നു. അവള്‍ തന്നെ നോക്കുന്ന കണ്ണനെയും നോക്കി. എടുക്ക്... കസിനല്ലേ... ഗ്രിഷ്മ പറഞ്ഞു...
പുല്ല് എത് നേരത്താണവോ... വൈഷ്ണവ് പിറുപിറുത്ത് കൊണ്ട് ഫോണ്‍ അറ്റന്‍റഡ് ചെയ്തു. ടാ... വീട്ടിലെത്തിയോ... മിഥുന ചോദിച്ചു... ഇല്ല... ഡ്രൈവിംങിലാ... അവളെ വീട്ടിലെത്തിച്ചോ... ഇല്ലാ... അവളുടെ വിട്ടില്‍ എത്തുന്നേ ഉള്ളു... ഇത്ര നേരമോ... ഇടയ്ക്ക് ഒന്ന് കാര്‍ നിര്‍ത്തി.... എന്നിട്ട്.... അതൊക്കെ ഞാന്‍ വീട്ടിലെത്തിയിട്ട് പറയാം.. നീ ഫോണ്‍ വെച്ചേ... അവള്‍ അടുത്തുണ്ടോ... ഒന്ന് ഫോണ്‍ കൊടുത്തെ.... നീ പറഞ്ഞോ... അവള്‍ കേള്‍ക്കുന്നുണ്ട്.. ബ്ലൂടൂത്തിലാ.... ചീന്നു... മിഥുന ചിന്നുവിനെ വിളിച്ചു... ഹാ... ചേച്ചി.... ഞാന്‍ പറഞ്ഞത് ഓര്‍മ ഉണ്ടല്ലോ... ഹാ.. ചേച്ചി... ഓര്‍മ്മയുണ്ട്... എന്നാ ശെരി... ഡാ... അവളെ വേഗം വീട്ടിലെത്തിക്ക്... ഞാന്‍ വെക്കുവാ... ഹാ ശരി... ഫോണ്‍ ഡിസ് കണക്ടായി... വീണ്ടും കാറിനുള്ളം സൈലന്‍റായി... എന്നാലും എന്താവും അവള്‍ പറഞ്ഞിട്ടുണ്ടാവുകാ... വൈഷ്ണവ് ചിന്തിച്ചു. ചോദിച്ചാലോ... പണി പാളുമോ... ദാ എന്തായാലും ചോദിക്കുക തന്നെ... അതേയ് മിതു എന്താ പറഞ്ഞത്... വൈഷ്ണവ് ചിന്നുവിനോട് ചോദിക്ക് അത് എന്നോട് പറഞ്ഞതാ... ബാക്കിയുള്ളവര്‍ അറിയണ്ട... ചിന്നു തിരിച്ചടിച്ചു... പുല്ല് വേണ്ടായിരുന്നു... അവന്‍ ചിന്തിച്ചു. അപ്പോഴെക്കും കാര്‍ അവളുടെ വീട്ടിന് പടിക്കല്‍ എത്തി.

💬 Comments

View all comments