0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

അവന്‍ വണ്ടി മുറ്റത്തേക്ക് എടുത്തു. പൂമുഖത്ത് ലക്ഷ്മി തിണ്ണമേല്‍ കാത്തിരിപ്പുണ്ട്. കാര്‍ വരുന്നത് എണിറ്റ് മുറ്റത്തിന് അടുത്തേക്ക് നടന്നു വന്നു. പിന്നെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... ദേ... അവരെത്തി.... കാര്‍ നിര്‍ത്തി ചിന്നു ഒന്നും പറയാതെ ഇറങ്ങി. വൈഷ്ണവ് പിന്നാലെ... ചിന്നു ഓടി ലക്ഷ്മിയുടെ പിറകില്‍ പോയി നിന്നു. എന്താ മോളെ വൈകിയത്... ലക്ഷ്മി ചോദിച്ചു... അമ്മേ... നാടകം കഴിയാന്‍ ഇത്തിരി വൈകി... പിന്നെ രമ്യയെ കൊണ്ട് വിട്ട് വന്നപ്പോഴെക്കും.... സോറി... വൈഷ്ണവാണ് ഉത്തരം പറഞ്ഞത്... അത് സാരമില്ലേ മോനെ.. ഞാന്‍ വിളിക്കാന്‍ നില്‍ക്കുകയായിരുന്നു, ലക്ഷ്മി മറുപടി നല്‍കി. നിങ്ങള്‍ എത്തിയോ... വാതില്‍ക്കല്‍ നിന്ന് ശേഖരന്‍റെ ശബ്ദം ഉയര്‍ന്നു. വൈഷ്ണവ് അദ്ദേഹത്തെ നോക്കി ചിരിച്ചു... ശേഖരന്‍ നടന്ന് ലക്ഷ്മിയ്ക്ക് അടുത്തെത്തി. ജി.കെ (ഗോപകുമാറിനെ ബിസിനസില്‍ അറിയപ്പെടുന്നത്) വിളിച്ചിരുന്നു.. കാര്യങ്ങള്‍ ഓക്കെ സംസാരിച്ചു... ഞങ്ങള്‍ ഈ ഞായറാഴ്ച അങ്ങോട്ട് വരും. അതും ഒരു ചടങ്ങാണല്ലോ... അയിക്കോട്ടെ അങ്കിളേ... ഞാന്‍ വീട്ടില്‍ പറയാം.. ഞങ്ങള്‍ മൂന്ന് പേരും പിന്നെ ഇവളുടെ (ലക്ഷ്മിയെ ചൂണ്ടി) ചേച്ചിയുടെ മകനും ചിലപ്പോ ചേച്ചിയും അടക്കം അഞ്ച് പേരെ കാണു... അതിനെന്താ അങ്കിളേ... അപ്പോ ഞായറാഴ്ച കാണം...
ഓ... ശരി അങ്കിളേ... ഞാന്‍ ഇറങ്ങുകയാ... സൂക്ഷിച്ച് പോണേ മോനെ... ലക്ഷ്മി പറഞ്ഞു. ശരി അമ്മേ... ഇത്രയും പറഞ്ഞ് അവന്‍ തിരിച്ച് നടന്നു. ലക്ഷ്മിയും ചിന്നുവും അകത്തേക്കും നടന്നു. ശേഖരന്‍ വൈഷ്ണവിനെ യാത്രയാകാന്‍ പൂമുഖത്തും. ഇടയ്ക്ക് വൈഷ്ണവ് തിരിഞ്ഞ് ചിന്നുവിനെ നോക്കി. അവള്‍ തിരിച്ചും നോക്കുന്നുണ്ടായിരുന്നു. അവള്‍ ദേഷ്യഭാവം വിട്ട് പതിയെ ഒരു പുഞ്ചിരി നല്‍കി.

💬 Comments

View all comments