Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]
ഗോപകുമാര്‍ ഇടയ്ക്ക് കയറി...
അല്ല... അതേയ്...
എന്താ ഒരു ഡിലേ....
അമ്മയോട് വേറെ പെണ്ണിനെ അന്വേഷിക്കണ്ട എന്ന് ഒരാള്‍ പറഞ്ഞു...
അത് കേട്ട് വിലാസിനിയുടെ മുഖം വിടര്‍ന്നു... ഗോപകുമാര്‍ ചിരിച്ചു.
ഭക്ഷണം കഴിഞ്ഞ് അവന്‍ കോളേജിലേക്കായി കാര്‍ എടുത്തു. പോകുന്ന വഴി മിഥുനയെയും കൊണ്ടു പോവണമായിരുന്നു. പതിവില്ലാതെ കാറില്‍ വരുന്നത് കണ്ട് മിഥുന അവനോട് കാര്യം ചോദിച്ചു. അവന്‍ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അധികം വൈകാതെ കോളേജില്‍ എത്തി. പോയിന്‍റ് ടേബിള്‍ നോക്കി. രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ സെക്കന്‍റ് തന്നെ...
അന്ന് പ്രക്ടീസ് തകൃതിയായി തന്നെ നടന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതല്ലാതെ വേറെ ഒന്നിനും ഗ്യാപ്പ് കിട്ടിയില്ല. വൈഷ്ണവ് പതിവിലും ഉേډഷത്തില്‍ ആയിരുന്നു. രണ്ടു മണിയായപ്പോള്‍ പ്രക്ടീസ് അവസാനിപ്പിച്ചു. എല്ലാവരോടും റെസ്റ്റ് എടുക്കാന്‍ പറഞ്ഞു.
വൈഷ്ണവ് ഫോണെടുത്ത് ഒരു ബെഞ്ചില്‍ കിടന്നു. മിഥുന ആരേയോ കാണാന്‍ പോയതാണ്. അവന്‍ വാട്സപ്പ് ഓണാക്കി. ചിന്നുവിന്‍റെ രാവിലെത്തെ ഗുഡ് മോണിംഗ് വന്നിട്ടുണ്ട്. വേറെ ഒന്നുമില്ല...
ഒന്നു വിളിച്ചുനോക്കിയാലോ... അവന്‍ ചിന്തിച്ചു. കുഴപ്പാവോ... ഏയ് തന്‍റെ പെണ്ണല്ലേ... വേറെ ആരെയും അല്ലലോ... വിളിക്കാം. അവന്‍ കോണ്‍ടാക്റ്റ് എടുക്ക് കോള്‍ ചെയ്തു. റിംഗ് ചെയ്തു. മനസില്‍ വല്ലാത്ത ഒരു വികാരം. ഇതുവരെ ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവാത്ത ഒരു അനുഭൂതി.
ഹാലോ.... അപ്പുറത്ത് നിന്ന് മധുരമുള്ള ശബ്ദം കാതിലേക്ക് കയറി...
ചീന്നു.... അവന്‍ വിളിച്ചു...
കണ്ണേട്ടാ... എന്താ ഈ നേരത്ത്...
ഇപ്പോ റെസ്റ്റ് ടൈം അണ്. അപ്പോ വെറുതെ ഇരുന്നപ്പോ...
ഫുഡ് കഴിച്ചോ...
ഹാ... താന്‍ കഴിച്ചോ...
????????????
അല്‍പസമയത്തിന് ശേഷം
💬 Comments
View all comments