0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

മുകളിലേക്ക് വന്ന മിഥുന കാണുന്നത് വരാന്തയിലുടെ ഫോണ്‍ പിടിച്ച് ഉലാത്തുന്ന വൈഷ്ണവിനെയാണ്. ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ട്. വരാന്തയുടെ കൈവരികളിലും തൂണിലും ചാരി, ആരോടോ നിര്‍ത്താതെ സംസാരിക്കുന്ന അവനെ കണ്ട് മിഥുന അത്ഭുതത്തോടെ നോക്കി നിന്നു. ഇത് വരെ അവനെ ഇത്രയ്ക്ക് പൈക്കിളിയായി അവള്‍ കണ്ടിട്ടില്ല. പെട്ടെന്ന് അവന്‍ അവളെ കണ്ടു. മിഥുന ഒരു കള്ള ചിരിയോടെ അവന്‍റെ അടുത്തേക്ക് വന്നു. അവന്‍റെ പുഞ്ചിരി മറയ്ക്കാന്‍ ശ്രമിച്ചു. പിന്നെ ഫോണില്‍ എന്തോ പറഞ്ഞ് കോള്‍ കട്ടാക്കി. ഫോണ്‍ കീശയില്‍ വെച്ചു... അവള്‍ അവന്‍റെ അടുത്തെത്തി. എന്താടാ... എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുന്നേ... അവള്‍ ചോദിച്ചു. ഡീ.. ഞാന്‍ നമ്മുടെ നാടകത്തിന് വേണ്ടി ഒന്ന് റൊമാന്‍റിക്കായതല്ലേ... അതിന് നമ്മുടെ നാടകത്തില്‍ നിനക്ക് റൊമാന്‍റിക് സീന്‍ ഒന്നുമില്ലലോ... അവള്‍ അവനെ വിടുന്ന മട്ടില്ല... ന്‍റെ പോന്നെ... നീയത് വിട്... അവന്‍ കൈകുപ്പി പറഞ്ഞു. ചിന്നുവായിരുന്നു ലേ... അവള്‍ ചോദിച്ചു... അതെ എന്ന ഭാവത്തില്‍ അവന്‍ തലയാട്ടി. കുടെ ഒരു പുഞ്ചിരിയും... യേ... പരിചയപ്പെട്ടിട്ട് ഒരാഴ്ച പോലും ആയില്ല... അപ്പോഴെക്കും ഒലിപ്പീര് തുടങ്ങിയോ... അവള്‍ കളിയാക്കി. വേറെ ആരോടും അല്ലലോ... എന്‍റെ ഭാര്യയാവന്‍ പോകുന്നവളോടല്ലേ... നിനക്ക് അതിനെന്താ... അയ്യോ.. എനിക്ക് ഒന്നുമില്ലേ... വൈകുന്നേരം വരെ വേറെ പ്രത്യകിച്ച് പരുപാടി ഒന്നുമുണ്ടായിരുന്നില്ല. അവര്‍ ചുറ്റിയടിച്ച് നടന്നു. അവന് ചിന്നുവിലെ കാണാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇന്നും ശരിക്ക് ഒന്ന് മിണ്ടാനും പറയാനും പറ്റുമെന്ന് അവന് ഉറപ്പില്ല. ആകെ ഇനി വഴി രാത്രി വിട്ടിലേക്ക് പോകും വഴിയാണ്. വൈകിട്ട് നാടകടീമിലെ ശ്രീശ്യാമിന്‍റെ

💬 Comments

View all comments