0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

വാ... നമ്മുക്ക് ഒന്നിച്ച് കഴിക്കാം... അമ്മേ...അത്... വേഗം വാ... മോളെ... കുട്ടികാരിയെയും കുട്ടിക്കോ... കണ്ണാ... നീ ഗ്രിഷ്മ മോള്‍ക്ക് ഇങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തേ... ചിന്നു എല്ലാം കേട്ടിരുന്നു. അധികം വൈകാതെ വൈഷ്ണവ് ഫോണില്‍ സംസാരിച്ചു. ഹാ... ചിന്നു... കണ്ണേട്ടാ... നമ്മള്‍ ഇന്നലെ രാവിലെ കണ്ടില്ലേ... ആ റൂമിന് മുകളിലത്തെ റൂമിലേക്ക് വാ... ഞങ്ങള്‍ അവിടെയുണ്ട്. രമ്യയെ വിളിക്കാന്‍ മറക്കണ്ട... ശരി കണ്ണേട്ടാ... ഇപ്പോ വരാം... വേഗം വാ ചിന്നു... ഫോണ്‍ കട്ടായി. ചിന്നു രമ്യയോട് കാര്യം പറഞ്ഞു. അവരിരുവരും എണിറ്റു. ലൈബ്രറിയുള്ള ബ്ലോക്കിലേക്ക് നടന്നു നിങ്ങി. മുകളിലേക്ക് കയറിയപ്പോള്‍ ആ നിലയിലെ ഒരു മുറിയില്‍ മാത്രം ലൈറ്റ് കണ്ടു. അവര്‍ ആ മുറിയിലേക്ക് നിങ്ങി. ഉള്ളില്‍ എന്തോ ബഹളം കേള്‍ക്കുന്നുണ്ട്. വരാന്തയിലേക്ക് ബിരിയാണിയുടെ മണം അടിച്ചു കയറുന്നുണ്ട്. റൂമിന്‍റെ വാതിര്‍ പാതി തുറന്നിട്ടുണ്ട്. ചിന്നു വാതില്‍ പതിയെ തുറന്നു. അകത്ത് ഒരു പത്ത് പതിനഞ്ച് പേരു കാണും. അവള്‍ക്ക് ആകെ അറിയാവുന്നത് മിഥുനയെയും കണ്ണേട്ടന്‍റെ അച്ഛനെയും അമ്മയേയും മാത്രമാണ്. ആരോ ചുവട്ടില്‍ ഇരിക്കുന്ന ബിരിയാണി ചെമ്പ് ഇളക്കി റെഡിയാക്കുന്നുണ്ട്. ആകെ ബിരിയാണിയുടെ മണം... അമ്മ ചിന്നുവിനെ കണ്ട് അവരുടെ അടുത്തേക്ക് വന്നു. അവളുടെ കൈയില്‍ പിടിച്ചു. പിന്നെ പറഞ്ഞു. മോളെ കയറി വാ
അവര്‍ റൂമിന്‍റെ ഉള്ളിലേക്ക് നടന്നു. ഗോപകുമാര്‍ ഗ്രിഷ്മയെ നോക്കി പുഞ്ചിരിച്ചു. മിഥുനയും ചിരി പാസാക്കി. ചിന്നു ചുറ്റും നോക്കി. ഇല്ല. കണ്ണേട്ടനെ കാണാനില്ല. അമ്മ രമ്യയെ പരിചയപ്പെട്ടുകയായിരുന്നു. ആരേയും പെട്ടെന്ന് കമ്പനിയാക്കുന്നതില്‍ വിലാസിനിയ്ക്ക് ഒരു കഴിവുണ്ട്. എന്തോ ഒരു വിഷമം പോലെ ചിന്നു അമ്മയോട് ചോദിച്ചു. കണ്ണേട്ടന്‍ എവിടെ അമ്മേ? അതേയ് ഞങ്ങളൊന്നും പോരെ ചിന്നുവിന്ٹ മിഥുന അവരുടെ ഇടയിലേക്ക് വന്നു കേറി. ചിന്നു അത് കേട്ടു ചുണ്ടു കോട്ടി ദേഷ്യം കാണിച്ചു... അവനിപ്പോ വരും മോളെ... വിലാസിനി ഒന്ന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. രമ്യയും മിഥുനയും ചിന്നുവിനെ നോക്കി ചിരിച്ചു... പെട്ടെന്ന് വരാന്തയില്‍ ഒരു കാല്‍പെരുമാറ്റം കേട്ടു. ചിന്നുവും ബാക്കിയുള്ളവരും വാതിലിലേക്ക് നോക്കി. ആദര്‍ശാണ് ആദ്യം കയറി വന്നത് കയ്യില്‍

💬 Comments

View all comments