0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

അടുത്തേക്ക് വന്നു. അവളുടെ കൈയില്‍ പിടിച്ചു. പിന്നെ പറഞ്ഞു. മോളെ കയറി വാ
അവര്‍ റൂമിന്‍റെ ഉള്ളിലേക്ക് നടന്നു. ഗോപകുമാര്‍ ഗ്രിഷ്മയെ നോക്കി പുഞ്ചിരിച്ചു. മിഥുനയും ചിരി പാസാക്കി. ചിന്നു ചുറ്റും നോക്കി. ഇല്ല. കണ്ണേട്ടനെ കാണാനില്ല. അമ്മ രമ്യയെ പരിചയപ്പെട്ടുകയായിരുന്നു. ആരേയും പെട്ടെന്ന് കമ്പനിയാക്കുന്നതില്‍ വിലാസിനിയ്ക്ക് ഒരു കഴിവുണ്ട്. എന്തോ ഒരു വിഷമം പോലെ ചിന്നു അമ്മയോട് ചോദിച്ചു. കണ്ണേട്ടന്‍ എവിടെ അമ്മേ? അതേയ് ഞങ്ങളൊന്നും പോരെ ചിന്നുവിന്ٹ മിഥുന അവരുടെ ഇടയിലേക്ക് വന്നു കേറി. ചിന്നു അത് കേട്ടു ചുണ്ടു കോട്ടി ദേഷ്യം കാണിച്ചു... അവനിപ്പോ വരും മോളെ... വിലാസിനി ഒന്ന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. രമ്യയും മിഥുനയും ചിന്നുവിനെ നോക്കി ചിരിച്ചു... പെട്ടെന്ന് വരാന്തയില്‍ ഒരു കാല്‍പെരുമാറ്റം കേട്ടു. ചിന്നുവും ബാക്കിയുള്ളവരും വാതിലിലേക്ക് നോക്കി. ആദര്‍ശാണ് ആദ്യം കയറി വന്നത് കയ്യില്‍ ഒരു വാട്ടര്‍ ടീനും ഉണ്ടായിരുന്നു. പിന്നാലെ ഒരു വേസ്റ്റ് കവറും കുറച്ച് പേപ്പര്‍ പ്ലേറ്റും പേപ്പര്‍ ഗ്ലാസ്സുമായി വൈഷ്ണവും കയറി വന്നു. അവനെ കണ്ടപ്പോള്‍ ചിന്നുവിന്‍റെ മുഖത്ത് ഒരു പ്രസരിപ്പ് വന്നു. വൈഷ്ണവും ആദര്‍ശും കൊണ്ടു വന്ന സാധനങ്ങള്‍ മേശപുറത്ത് വെച്ച് തിരിഞ്ഞു. ചിന്നുവിനെയും രമ്യയേയും കണ്ട് കണ്ണന്‍ ഒരു ഹായ് കൊടുത്തു. അവര്‍ തിരിച്ച് ഒരു ചിരി കൊടുത്തു... ഹാവു ഇപ്പോഴാ ഇവിടെ ഒരാളുടെ മുഖമൊന്ന് വിരിഞ്ഞത്... ചിന്നുവിനെ നോക്കി മിഥുന പറഞ്ഞു... അവിടെ കൂടി നിന്നവര്‍ക്ക് ചിരി പൊട്ടി.... എന്നാ പിന്നെ പരുപാടി ആരംഭിച്ചാലോ... ആദര്‍ശ് പിറകില്‍ നിന്ന് ചോദിച്ചു... ഞാന്‍ വെജിറ്റേറിയനാ... ചിന്നു പറഞ്ഞു.

💬 Comments

View all comments