0%

Chapter Title : വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി]

മോള് ചിക്കന്‍ എടുക്കണ്ട... റൈസ് മാത്രം കഴിച്ച മതി... അമ്മ അവളോട് പറഞ്ഞു. അവള്‍ തലയാട്ടി സമ്മതിച്ചു. എല്ലാവരും ഓരോ പ്ലേറ്റ് എടുത്ത് ബിരിയാണി ചെമ്പിനടുത്തെത്തി. ബിരിയാണി അവിശ്യത്തിന് എടുത്ത് ഒരോ ഡെസ്കില്‍ കൊണ്ടുപോയി വെച്ചു. ആദര്‍ശും ഗോപകുമാറും എല്ലാവര്‍ക്കും വെള്ളം ഗ്ലാസിലാക്കി കൊടുത്തു. വിലാസിനിയും ചിന്നവും രമ്യയും അടുത്തടുത്തായി ഇരുന്നു. ചിന്നുവും രമ്യയും കഴിക്കാന്‍ തുടങ്ങി. അപ്പോഴാണ് വിലാസിനി കഴിക്കാതെ ഇരിക്കുന്നത് കണ്ടത്... അമ്മേന്താ കഴിക്കാത്തെ... ചിന്നു ചോദിച്ചു. കണ്ണന്‍ വരട്ടെ... എനിക്ക് അവന്‍റെ കുടെ കഴിച്ചാലേ ഒരു സംതൃപ്തി കിട്ടു. വിലാസിനി പറഞ്ഞു. അപ്പോഴെക്കും അവര്‍ക്ക് മൂന്ന് പേര്‍ക്കുമുള്ള വെള്ളം വൈഷ്ണവ് എത്തിച്ചുകൊടുത്തു. ഒരു പ്ലേറ്റ് എടുത്ത് ബിരിയാണി എടുത്തു. ശേഷം അമ്മയുടെ അടുത്തേക്ക് വന്നു. വന്ന് പ്ലേറ്റ് ഡെസ്കില്‍ വെച്ച് ബെഞ്ചില്‍ ഇരിക്കാന്‍ തുനിഞ്ഞതും വിലാസിനി അവനോട് പറഞ്ഞു. കണ്ണാ... പോയി കൈ കഴുകി വാടാ.... അത് കേട്ട അവന്‍ അമ്മയെ ഒന്ന് നോക്കി... പിന്നെ പറഞ്ഞു. എന്തായാലും കഴിച്ച് കഴിഞ്ഞ് കൈ കഴുക്കണ്ടേ... അപ്പോ ഇതും ചെര്‍ത്തു അങ്ങ് കഴുകാം... മൂന്ന് പേരും ചിരിച്ചു. വിലാസിനി പിന്നെയും അവന തുറിച്ചു നോക്കി. പിന്നെ വെറേ വഴിയില്ലാതെ അവന്‍ പുറത്തേക്ക് പോയി കൈ കഴുകി വന്നു. ശേഷം അമ്മയും മകനും കഴിക്കാന്‍ ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഗോപകുമാറും ആദര്‍ശും കഴിക്കാന്‍ തുടങ്ങി.
മിഥുന നല്ല തട്ടലായിരുന്നു. വിലാസിനിയുടെ കൈപുണ്യം അവള്‍ക്ക് വല്യ ഇഷ്ടമാണ്. ഇടയ്ക്ക് അവള്‍ വൈഷ്ണവിനെ നോക്കി പറഞ്ഞു. ഡാ... വേഗം കഴിക്ക് ഇത് കഴിഞ്ഞ് മേക്കപ്പിടാനുള്ളതാ... ചിന്നുവും രമ്യയും വിലാസിനിയും

💬 Comments

View all comments