0%

Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

ടെന്‍ഷന്‍... അവള്‍ അവനെ നോക്കി... ഒന്നുമില്ല... ഗ്രുപ്പ് ഐറ്റമാണ്... എങ്ങാനും എന്‍റെ കുഴപ്പം കൊണ്ട് വല്ലതും സംഭവിച്ചാ... അവള്‍ വളച്ച് കെട്ടി കാര്യം പറഞ്ഞു. അങ്ങനെ ഒന്നുമുണ്ടാവില്ല... നീ ബാക്കിയുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം പോര്‍ട്ടന്‍ മാത്രം ശരിക്ക് നോക്കിയ മതി... മറ്റുള്ളവരുടെ കുടെ നന്നാക്കാന്‍ നോക്കണ്ട... അത് അവര് നോക്കിക്കൊള്ളും... വൈഷ്ണവ് പറഞ്ഞു നിര്‍ത്തി. ഒന്നും മനസിലാവാത്ത പോലെ അവള്‍ അവനെ നോക്കി നിന്നു... പിന്നെ അതിനെ പറ്റി മിണ്ടാന്‍ പോയില്ല... എപ്പോഴാ പരുപാടി തുടങ്ങുകാ... അവന്‍ ചോദിച്ചു. നാലുമണിയാവും... നാടന്‍പാട്ട് തുടങ്ങാന്‍... എപ്പോഴാ ഞങ്ങളുടെത് എന്നറിയില്ല... അവള്‍ പറഞ്ഞു. മ്... അവന്‍ ഒന്ന് മൂളി... ഫുഡ് കഴിഞ്ഞ് അവര്‍ പിന്നെയും പ്രക്ടീസിനായി പോയി.. വൈഷ്ണവ് യൂണിയന്‍ ഓഫീസിലും മറ്റുമായി ചുറ്റിപറ്റി നടന്നു. സമയം നാലാവറായി... പെട്ടന്ന് അവന്‍റെ ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പോ ശേഖനങ്കിള്‍... അല്‍പം ബഹുമാനം സംഘടിപ്പിച്ച് അവന്‍ ഫോണ്‍ എടുത്തു. അങ്കിളേ... അവന്‍ ഫോണ്‍ എടുത്ത ഉടനെ അങ്ങോട്ട് കയറി വിളിച്ചു. മോനേ... ചിന്നുവിന്‍റെ അമ്മയാ... ഹാ... അമ്മേ, പറയു... മോന്‍ എവിടെയാ... കോളേജിലാണോ... അതെ അമ്മേ... ചിന്നുവിന്‍റെ പരുപാടിയില്ലേ... നിങ്ങള്‍ വരുന്നുണ്ടോ... ഇല്ല മോനെ... ഞാന്‍ വേറെ കാര്യം പറയാനാ വിളിച്ചത്... എന്താ അമ്മേ... എന്‍റെ ഒരു ബന്ധു ഇപ്പോ മരിച്ചു... അപ്പോ ഞങ്ങള്‍ അങ്ങോട്ട് പോവുകയാ...
അപ്പോ ചിന്നുവിനെ കൊണ്ടുപോവുന്നില്ലേ... ഇല്ല... മോന്‍ അവളോട് ഇപ്പോ പറയണ്ട... പിന്നെ എന്താ ചെയ്യണ്ടത് അമ്മേ... അമ്മ കാര്യം പറയു.. പരുപാടി കഴിഞ്ഞിട്ട് അവളെ വിട്ടിലെത്തിക്കുമോ... ഞങ്ങള്‍ ചിലപ്പോള്‍ എത്താന്‍ വൈകും... ഹാ... അതിനെന്താ

💬 Comments

View all comments