0%

Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

അമ്മേ... ഞാന്‍ എത്തിക്കാം... മോന് ബുദ്ധിമുട്ടായോ... ഇല്ലമ്മേ... അമ്മ പോക്കൊ ഞാന്‍ എത്തിക്കാം... ശരി.. സൂക്ഷിച്ച് പോരാണേ... ശരി അമ്മേ... അമ്മ അവളോട് അച്ഛന്‍ വരില്ല പകരം ഞാന്‍ കൊണ്ടുപോവാന്‍ സമ്മതിച്ചു എന്ന് ഒരു വിളിച്ചു പറയണേ.. ശരി മോനെ.. ഞാന്‍ അവളോട് പറയാം... ശരി അമ്മേ... ഞാന്‍ വെക്കുവാണേ,,, ശരി മോനെ... ഫോണ്‍ കട്ടാക്കി... വൈഷ്ണവിന് മുഖത്ത് ഒരു സന്തോഷം വന്നു. എന്താ പറയുക രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും പാല്‍ എന്ന പോലെ... ചിന്നുവിനെ കൊണ്ടാക്കാന്‍ ഉള്ളതുകൊണ്ട് മിഥുനയെ വൈകിട്ടെ വിട്ടിലെക്ക് അയച്ചു. അവള്‍ക്കും നാടന്‍പാട്ട് വല്യ തല്‍പര്യം ഒന്നുമില്ല. അവള്‍ പോയി കഴിഞ്ഞ് വൈഷ്ണവ് സന്തോഷത്തോടെ നാടന്‍പാട്ട് നടക്കുന്ന വേദി ലക്ഷ്യമാക്കി നടന്നു. നാടന്‍പാട്ട് ആരംഭിച്ചിരുന്നു. അവന്‍ ഒരു സൈഡ് സിറ്റിലായി ഇരുപ്പുറപ്പിച്ചു. ആറമത്തെയോ ഏഴമത്തെയോ ആണ് ചിന്നുവിന്‍റെ പ്രോഗ്രാം പക്ഷേ അവന് ആ പരിസരം വിട്ട് പോവാന്‍ മനസ് വന്നില്ല. അവന്‍ എല്ലാ പ്രോഗ്രാമും കണ്ട് രസിച്ചു. സംഭവം ചാടിക്കളിക്കാനും കേട്ട് രസിക്കാനും പറ്റിയ പരുപാടിയാണ്. പലവിധ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സംഗിതനിശ... അങ്ങനെ ചിന്നുവിന്‍റെയും ടീമിന്‍റെയും പരുപാടി കഴിഞ്ഞപ്പോള്‍ അവന്‍ അവിടെ നിന്ന് എണിറ്റു. സമയം ആറരയായിട്ടുണ്ടായിരുന്നു. ചിന്നു മെയിന്‍ സിംഗര്‍ ഒന്നും അല്ലായിരുന്നു. വായ്ത്താരി പടുന്നവരില്‍ ഒരാള്‍ മാത്രം. ചുവപ്പും കറുപ്പും അടങ്ങിയ യുണിഫോമില്‍ ആയിരുന്നു എല്ലാവരും. ചെണ്ടയും പിന്നെ പേരറിയാത്ത രണ്ട് ഉപകരണവും അവര്‍ ഉപയോഗിച്ചിരുന്നു. അവന്‍ നടന്ന് നാടന്‍പാട്ട് സംഘത്തിന്‍റെ അടുത്തെത്തി. അവിടെ രമ്യയും രമ്യയുടെ അച്ഛനും ചിന്നുവും സംസാരിച്ചിരുപ്പുണ്ടായിരുന്നു. കണ്ണനെ കണ്ടതും ചിന്നു ഒരു പുഞ്ചിരി

💬 Comments

View all comments