Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
പയ്യെ പോയാ മതിട്ടോ...
ശരി... നീ വേഗം കയറ്...
ഹെല്‍മറ്റ് വെക്കുന്നില്ലേ... അവള്‍ ചോദിച്ചു...
വേണോ...
വേണം... വെച്ചിട്ട് പോയാ മതി... അവള്‍ തിരിമാനം പറഞ്ഞു.
മനസില്ല മനസ്സോടെ ഹാന്‍റഡിലില്‍ തുങ്ങി കിടന്ന ഹെല്‍മറ്റ് എടുത്ത് തലയില്‍ വെച്ചു. അത് കണ്ട് സന്തോഷത്തോടെ ചിന്നു ബൈക്കില്‍ കയറാന്‍ തുനിഞ്ഞു.
ചിന്നു രണ്ട് കാലും രണ്ടു സൈഡിലേക്കാക്കി കയറി ഇരുന്നു. കയറുന്ന സമയത്ത് ബാലന്‍സിനായി കണ്ണന്‍റെ തോളില്‍ പിടിക്കുകയും ചെയ്തു.
പ്രതിക്ഷിക്കാതെ ഒരു സ്പര്‍ശനം വന്നപ്പോള്‍ അവനൊന്ന് പിടഞ്ഞു. അത് കണ്ട് ചിന്നു ഒന്നു ചിരിച്ചു... അവന് എന്തോ ഒരു രോമാഞ്ചം പോലെയൊക്കെ തോന്നി. അവള്‍ കയറി ഇരുന്ന ഉടനെ തോളില്‍ നിന്ന് കയ്യെടുത്തു.
പോകാം... കൈ എടുത്ത ഉടനെ അവള്‍ പറഞ്ഞു.
പക്ഷേ കൈ എടുത്തത് അവന് വല്യ ഇഷ്ടമായില്ല. അവന്‍ വണ്ടിയുടെ ബ്രക്ക് പിടിച്ച് ഒരു ആക് ലെറ്റര്‍ റൈസ് ചെയ്തു. വണ്ടി ചെറുതായി ഒന്നു കുലുങ്ങി. അതിന്‍റെ പ്രതിഫലനമെന്നോളം ചിന്നു ഇത്തിരി പേടിയോടെ തന്‍റെ രണ്ടു കൈയും കണ്ണന്‍റെ ഇരു തോളിലും വെച്ചു. അത് നടന്നപ്പോള്‍ കണ്ണന് ഒരു സന്തോഷമൊക്കെ ഉണ്ടായി...
അവന്‍ ബൈക്ക് പതിയെ മുന്നോട്ട് എടുത്തു. തോളിലെ രണ്ടു കൈയില്‍ നിന്ന് തണുപ്പ് അവന്‍റെ ശരിരത്തിലേക്ക് കടന്നു വരുന്നത് പോലെ അവന് തോന്നി. വല്ലാത്ത ഒരു കുളിര്‍മ...
ബൈക്ക് നഗരത്തിലെ തിരക്കേറിയ റോഡിനെ വിട്ട് ശാന്തമായ റോഡിലേക്ക് കടന്നു.
റോഡില്‍ വാഹനങ്ങള്‍ നന്നെ കുറവായിരുന്നു. അവന്‍ പതിയെ സൈഡ് മിററിലുടെ ചിന്നുവിനെ നോക്കി. ഇടയ്ക്ക് റോഡ് സൈഡിലേ പോസ്റ്റ് വിളക്ക് കടന്നു
💬 Comments
View all comments