0%

Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

പോകുമ്പോള്‍ അതിലെ പ്രകാശത്തില്‍ അവളുടെ മുഖം കണ്ണാടിയില്‍ കാണാന്‍ സാധിച്ചു. അവള്‍ ബൈക്ക് യാത്ര അസ്വദിക്കുന്ന പോലെ അവന് തോന്നി. അവളുടെ മുടി കാറ്റില്‍ പാറികളിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ കാറ്റ് കൊണ്ട് ഇടയ്ക്ക് അടയും. ചുണ്ടില്‍ പുഞ്ചിരി മാത്രം.... തോളിലെ ഷോള്‍ കാറ്റില്‍ പാറി കളിക്കുന്നുണ്ട്. അതും അസ്വദിച്ച് അവന്‍ പയ്യെ ബൈക്ക് ഓടിച്ചു. കണ്ണേട്ടാ... മിററില്‍ നോക്കി ഓടിക്കാതെ മുന്നിലേക്ക് നോക്കി ബൈക്ക് ഓടിക്കു... ചിന്നു മുന്നിലേക്ക് അഞ്ഞ് വന്ന് അവന്‍ കാത് ലക്ഷ്യമാക്കി പറഞ്ഞു. അത് കേട്ട് വൈഷ്ണവിന്‍റെ മുഖം ചമ്മിയ പോലെ ആയി. മറുപടിയൊന്നും പറയാതെ പയ്യെ പുഞ്ചിരിച്ച് കൊണ്ട് അവന്‍ കണ്ണാടിയില്‍ നോക്കുന്നത് നിര്‍ത്തി. എന്നാലും ഇവളീത് എങ്ങനെ കണ്ടെത്തി... അവള്‍ നോക്കുന്ന പോലെ ഒന്നും ഇതുവരെ കണ്ടില്ലലോ... ഇനി ഇവള്‍ക്ക് രണ്ട് കണ്ണ് മാത്രമല്ലേ ഉള്ളു.. വെറേ എവിടെലും കണ്ണുണ്ടോ... അവന്‍ വെറുതെ ഓരോന്ന് ചിന്തിച്ചു. ഏകദേശം ഏഴരയോടെ അവര്‍ ചിന്നുവിന്‍റെ വിട്ടിലെത്തി. ഇരുപത് മിനുറ്റില്‍ സാധാരണ കണ്ണന്‍ ഓടിയെത്തുന്ന ദൂരമെ ഉണ്ടായിരുന്നുള്ളു അങ്ങോട്ട്. പിന്നെ അവളുടെ വാക്കും കുറച്ച് നേരത്തെ ദര്‍ശനസുഖവും അസ്വദിച്ച് മെല്ലെ പോന്നത് കൊണ്ട് മൂക്കല്‍ മണിക്കൂര്‍ എടുത്തു. വിട്ടില്‍ എത്തിയപ്പോള്‍ വീടാകെ ഇരുട്ട് ലൈറ്റ് ഒന്നും തെളിഞ്ഞു കാണുന്നില്ല. അത് കണ്ട് അല്‍പം പേടിയോടെ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു... ഇവരിതു വരെ വന്നില്ലേ...
അവളുടെ പേടിയോടുള്ള സംസാരം കണ്ട് വൈഷ്ണവ് മറുപടി കൊടുത്തു. ചിന്നു പോയി ലൈറ്റിട്ട് വാതില്‍ തുറക്ക്... ഞാന്‍ അങ്കിളിനെ വിളിച്ച് നോക്കട്ടെ... അവള്‍ അത് കേട്ട് പൂമുഖത്തെ ലൈറ്റിട്ടു. പിന്നെ ചാവി

💬 Comments

View all comments