Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
എടുത്ത് വാതില്‍ തുറന്നു. വൈഷ്ണവ് ഫോണ്‍ എടുത്ത് ശേഖരനെ വിളിച്ചു. എന്തോക്കെ സംസാരിച്ചിരുന്നു. ഫോണ്‍ വെച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ ചിന്നു പുമുഖത്ത് അവനെ നോക്കി നില്‍ക്കുന്നു. അവന്‍ അവളെ നോക്കുന്നത് കണ്ടതും അവള്‍ പറഞ്ഞു...
കണ്ണേട്ടന്‍ വാ... അകത്തിരിക്കാം... ഞാന്‍ ചായ ഉണ്ടാക്കി തരാം...
ആദ്യമായി ഒരു ചായ ഓഫര്‍ ചെയ്തത് കണ്ടപ്പോള്‍ അവന് നിരസിക്കാന്‍ തോന്നിയില്ല അവന്‍ പൂമുഖത്തേക്ക് നടന്നു.
അവര്‍ ഏകദേശം മുക്കല്‍ മണിക്കൂറിനുള്ളില്‍ വരും എന്ന പറഞ്ഞു... വൈഷ്ണവ് അവളോടായി പറഞ്ഞു. അവള്‍ മറുപടിയൊന്നും പറഞ്ഞില്ല
പിന്നെ ഇരുവരും നടന്ന് ഹാളിലേക്ക് പോയി. ഹാളിലെ ലൈറ്റ് അപ്പോഴെക്കും തെളിഞ്ഞിരുന്നു. സോഫയില്‍ ചിന്നു കൊണ്ടുവന്ന ഹാന്‍ഡ് ബാഗ് കിടന്നിരുന്നു.
കണ്ണേട്ടന്‍ ഇവിടെ ഇരിക്ക് ഞാന്‍ ചായ ഇട്ട് വരാം... ഹാളിലെ സോഫയെ ചൂണ്ടി ചിന്നു പറഞ്ഞു.
അവന്‍ സോഫയില്‍ പോയി ഇരുന്നു. അവള്‍ അടുക്കളയിലേക്കും. സോഫയില്‍ തനിച്ചിരുന്നപ്പോള്‍ കണ്ണന്‍ ചുറ്റും നോക്കി. ചുമരില്‍ മൂന്ന് നാല് ഫോട്ടോസ് ഉണ്ടായിരുന്നു. അവന്‍ എണിറ്റ് അതിനടുത്തെക്ക് പോയി.
ഒന്ന് ഒരു കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു. പ്രണയഭാവത്തില്‍ രാധയോടൊപ്പം പുഞ്ചിരി തുകുന്ന ശ്രികൃഷ്ണന്‍.. കൃഷ്ണഭക്തയായ ചിന്നു ഫ്രൈം ചെയ്തു വെച്ചതായിരിക്കും വൈഷ്ണവ് കണക്കാക്കി. അവന്‍ അടുത്ത ഫോട്ടോയിലേക്ക് ചെന്നു. സാക്ഷാല്‍ കൈലാസനാഥന്‍ മഹദേവന്‍. നീല നിറത്തോടു കുടി കൈലാസത്തില്‍ വസിക്കുന്ന ഫോട്ടോ... മഹദേവന്‍ പണ്ടേ വൈഷ്ണവിന്‍റെ ഒരു റോള്‍ മോഡലായിരുന്നു. മഹദേവന്‍റെ സിപിളായ വസ്ത്രധാരണവും എന്തിനെയും തകര്‍ക്കാന്‍ പോന്ന ദേഷ്യവും സൗമ്യമായ രൂപവും സതിയോടും പര്‍വ്വതിയോടുമുള്ള അളവറ്റ പ്രണയവും എല്ലാം അവനെ മഹദേവനിലേക്ക്
💬 Comments
View all comments