Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
അടുപ്പിച്ചിരുന്നു.
ബാക്കി രണ്ടും സീനറിയായിരുന്നു. അവന്‍ അതിന്‍റെ ഭംഗിയും കണ്ട് അങ്ങിനെ നില്‍ക്കുമ്പോഴാണ് ചായയുമായി ചിന്നു ഹാളിലേക്ക് വരുന്നത്.
കണ്ണേട്ടാ... ചിന്നു പതിയെ വിളിച്ചു.
വൈഷ്ണവ് തിരിഞ്ഞ് നോക്കി. ചിന്നു ചെറു നാണത്തോടെ കൈയിലെ ചായഗ്ലാസ് അവന് നേരെ നീട്ടി. അവന്‍ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. ഗ്ലാസിലെ ചായ ഒന്ന് ടേസ്റ്റ് നോക്കി... കൊള്ളാം... കടുപ്പവും മധുരവും എല്ലാം അവശ്യത്തിന് മാത്രം... അവന്‍ പയ്യെ അവളെ നോക്കി ചോദിച്ചു.
തനിക്ക് ഒറ്റയ്ക്കിരിക്കാന്‍ പേടിയുണ്ടോ...
അവള്‍ പതിയെ തല താഴ്ത്തി. പിന്നെ തലയാട്ടി ഉണ്ട് എന്ന് സമ്മതിച്ചു.
എന്നാല്‍ താന്‍ വാ... നമ്മുക്ക് പൂമുഖത്ത് ഇരിക്കാം.. വൈഷ്ണവ് പറഞ്ഞു.
അതെന്താ ഇവിടെ ഇരുന്നാല്‍.... പെട്ടെന്ന് അവള്‍ മുഖം ഉയര്‍ത്തി ചോദ്യമെറിഞ്ഞു...
ഒന്നുമില്ല... നിന്‍റെ അച്ഛനും അമ്മയും വരുമ്പോള്‍ നമ്മള്‍ ഉള്ളിലിരിക്കുന്നത് ശരിയല്ല... പൂമുഖമാണ് നല്ലത്... അവന്‍ മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ പൂമുഖത്തേക്ക് നടന്നു. അവള്‍ പിറകെയും.
അവര്‍ പൂമുഖത്ത് രണ്ടു സൈഡിലുള്ള തിണ്ണമേല്‍ പരസ്പരം നോക്കിയിരുന്നു. വൈഷ്ണവ് ഇടയ്ക്കിടക്ക് കൈയിലെ ചായ കുടിച്ചു. പിന്നെ അവളോടായി ചോദിച്ചു...
നാളെ കോളേജില്‍ വരുമോ...
ഉണ്ടാവില്ലാ...
അതെന്താ... അവന്‍ അല്പം നിരാശയോടെ ചോദിച്ചു.
നാളെ വല്യമ്മയും നിധിനെട്ടനും വരുന്നുണ്ട്. അതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന പോവുന്നുണ്ടാവില്ല...
അപ്പോ ഇനി മറ്റനാളെ കാണു ലേ...
ഹാ... നിധിനെട്ടന്‍റെ കാറിലാവും ഞങ്ങള്‍ വരിക... ഇതുള്ളത് കൊണ്ടാണ് അവര്‍ ഇപ്പോ വരുന്നത്...
ശേഖരന് കാറില്ല... ആകെ ഒരു ബൈക്കുണ്ട്. അത് ഇപ്പോ പോര്‍ച്ചില്‍ തന്നെ ഉണ്ട്. അവര്‍ ടാക്സി വിളിച്ചാവും പോയിട്ടുണ്ടാവുക... വൈഷ്ണവ് ചിന്തിച്ചു.
💬 Comments
View all comments