Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
ചെയ്തു. വൈഷ്ണവ് ഫോണ്‍ കയ്യില്‍ വെച്ച് ആദര്‍ശിന്‍റെ ഫോണിനായി കാത്തിരുന്നു. അവില്‍ മില്‍ക് വന്നതും തീര്‍ന്നതും ഒക്കെ പെട്ടെന്നായിരുന്നു.
അധികം വൈകാതെ വൈഷ്ണവിന്‍റെ ഫോണില്‍ സിനിമ മ്യൂസിക് റിംഗ് ടോണ്‍ അടിച്ചു. അവന്‍ ആളെ നോക്കി ആദര്‍ശാണ്. അവന്‍ ആവേശത്തോടെ ഫോണ്‍ എടുത്തു. മിഥുന അവന്‍റെ സംസാരങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
അളിയാ കിട്ടിയോ.... ഫോണ്‍ എടുത്ത ഉടനെ അവന്‍ സംസാരം തുടങ്ങി. പിന്നെ ആദര്‍ശിന് മറുപടിയെന്നോണം അവന്‍ ഒരോന്ന് പറഞ്ഞു.
ഹാ.. അത് തന്നെ പേര്...
ങേ... അതിലാണോ...
ഏതാ കോളേജ് എന്ന് നോക്കിയെ...
ഹാ.. അത് തന്നെയാടാ കക്ഷി...
ഏതാ സ്റ്റേജ്...
എപ്പോഴാ പ്രോഗ്രാം...
അതൊക്കെ പിന്നെ പറയാടാ...
ഓക്കെ... താങ്ക്സ് ഡാ...
ഇത്രയും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. മിഥുന എന്തായി അറിയാന്‍ അവനൊട് ചോദിച്ചു.
എന്തായി കിട്ടിയോ... മിഥുന ചോദിച്ചു.
ഹാ... കിട്ടി... വൈഷ്ണവ് സന്തോഷത്തോടെ പറഞ്ഞു...
എതാ ഐറ്റം...
ശാസ്ത്രീയ സംഗീതം... വൈഷ്ണവ് മറുപടി നല്‍കി...
ശോ... നമ്മുക്ക് പരിചയം ഇല്ലാത്ത ഏരിയ ആണലോ... മിഥുന വിഷമത്തോടെ പറഞ്ഞു.
അതെ... വൈഷ്ണവ് സമ്മതിച്ചു കൊടുത്തു...
അപ്പോ പാട്ടുകാരിയെയാണ് നിനക്ക് വിതിച്ചത്.. ആട്ടെ എപ്പോഴാ പ്രോഗ്രാം... മിഥുന ചോദിച്ചു.
ഇപ്പോ തുടങ്ങും... നീ വാ... നമ്മുക്ക് പോയി നോക്കിയൊക്കാം...
ഹാ.. ബോറിംങാവും എന്നാലും കുഴപ്പമില്ല... വാ... മിഥുന വല്യ ഉത്സാഹമില്ലാതെ സമ്മതിച്ചു.
അവര്‍ ബില്ല് പേ ചെയ്ത് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.
പൊതുവെ തിരക്ക് കുറഞ്ഞ സ്റ്റേജായിരുന്നു അത്... ആകെ കുറച്ച് കാണികള്‍. സ്റ്റേജില്‍
എതോ ഒരു കുട്ടി പാടുന്നുണ്ട്. ഗ്രിഷ്മയല്ല. ഇനി
💬 Comments
View all comments