Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
ചെറിയ സ്വര്‍ണ്ണമല. മുടികള്‍ പിറകില്‍ നിറഞ്ഞ് നില്‍ക്കുന്നു. തോളിന്‍റെ രണ്ട് വശത്തുമായി അത് എടുത്തു കാണുന്നു. മുന്നില്‍ അരക്കെട്ടിന് താഴെ രണ്ട് കൈയിന്‍റെ വിരലുകളും പിണച്ചാണ് നില്‍പ്പ്. രണ്ട് കൈയിലും ഒരോ വളകളുമുണ്ട്. അവള്‍ മൈക്കിന് മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചു.
നിമിഷങ്ങള്‍ക്കകം അവള്‍ സംഗീതം ആരംഭിച്ചു. ശുദ്ധമായ നാദം ആ വേദിയെ സംഗീതസാന്ദ്രമാക്കിയ അനുഭൂതി. വൈഷ്ണവും മിഥുനയും അ ശബ്ദത്തില്‍ ലയിച്ചിരുന്നുപോയി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തിന്‍റെ ഐശ്വരം ആവോളം ആസ്വദിച്ചു. അവളുടെ ചുണ്ടുകള്‍ മാത്രം ചലിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണിമവെട്ടും. പുഞ്ചിരിക്കുന്ന മുഖം.
മിനിറ്റുകള്‍ക്കകം ആ സംഗീതം അവസാനിച്ചു. അവള്‍ പാടി നിര്‍ത്തി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു. വേദിയില്‍ ഉള്ളവര്‍ കയ്യടിച്ചു. അപ്പോഴെക്കും കര്‍ട്ടണ്‍ വീണു.
അധികം വൈകാതെ ചിന്നു രമ്യയുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴാണ് അവളുടെ പിറകെ ഇരിക്കുന്ന വൈഷ്ണവിനെയും മിഥുനയെയും അവള്‍ കാണുന്നത്. ഓടിയുള്ള വരവ് പെട്ടെന്ന് ഒന്ന് സ്ലോ ആയി. അവള്‍ അവരുടെ അടുത്തേക്ക് അടുത്തുകൊണ്ടിരുന്നു. അവള്‍ വരുന്നത് കണ്ട് അവര്‍ മുന്ന് പേരും എണിറ്റു.
അവള്‍ അടുത്തെത്തി മൂന്ന് പേരോടുമായി ചോദിച്ചു.
എങ്ങിനെയുണ്ടായിരുന്നു...?
നന്നായിരുന്നു.. രമ്യ പറഞ്ഞു. പെട്ടെന്ന് ചിന്നു കണ്ണനെ നോക്കി. അവള്‍ക്ക് അവിടെ നിന്നുള്ള മറുപടി വേണമായിരുന്നു.
എനിക്ക് ഇതിന്‍റെ എ.ബി.സി.ഡി അറിയില്ല... എന്നാലും കേട്ടിരിക്കാന്‍ നല്ല രസമുണ്ടായിരുന്നു. അവന്‍ മറുപടി നല്‍കി.
അവള്‍ അതിന് ഒരു പുഞ്ചിരി പാസാക്കി....
അങ്ങനെ മൂന്ന് പേരും ഒരോന്ന് പറഞ്ഞു ആ വേദിയ്ക്ക് പുറത്തേക്ക് നടന്നു. മിഥുനയും രമ്യയും അവരുടെ പതിവ് കത്തിയിലേക്ക് കടന്നു അവരുടെ ഒപ്പം നടന്നിരുന്ന ചിന്നു ഇടയ്ക്ക് ഇടംകണ്ണിട്ട് പിറകെ നടന്നിരുന്ന വൈഷ്ണവിനെ നോക്കി. അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നടക്കുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവളോട് പയ്യെ തന്‍റെ കുടെ നടക്കാന്‍ ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു. അവള്‍ അതിന് സമ്മതം പോലെ പതിയെ നടത്തം സ്ലോ ആക്കി. അവന്‍റെ ഒപ്പമെത്തി.
മിഥുനയും രമ്യയും ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല... അവര്‍ അവരുടെ ലോകത്തായി നടന്നു. ചിന്നുവും കണ്ണനും
💬 Comments
View all comments