0%

Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

"ജഡജ്സ് പ്ലീസ് നോക്ക് ചെസ്റ്റ് നമ്പര്‍ ഫോര്‍ ഓണ്‍ സ്റ്റേജ്..." പയ്യെ കര്‍ട്ടണ്‍ ഉയര്‍ന്നു. വെള്ളയില്‍ കറുത്ത ഡിസൈന്‍ ഉള്ള ഒരു ചുരിദാര്‍ എടുത്താണ് സ്റ്റേജില്‍ ഗ്രിഷ്മ നിന്നിരുന്നത്. നല്ല ഐശ്വരം തുളുമ്പുന്ന മുഖം. നെറ്റിയില്‍ അരച്ച ചന്ദനം അവളുടെ മുഖത്തിനെ കുടുതല്‍ ഭംഗി നല്‍കുന്നു. വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്. കാതില്‍ ജിമിക്കി കമ്മലുകള്‍. കഴുത്തില്‍ ഒരു ചെറിയ സ്വര്‍ണ്ണമല. മുടികള്‍ പിറകില്‍ നിറഞ്ഞ് നില്‍ക്കുന്നു. തോളിന്‍റെ രണ്ട് വശത്തുമായി അത് എടുത്തു കാണുന്നു. മുന്നില്‍ അരക്കെട്ടിന് താഴെ രണ്ട് കൈയിന്‍റെ വിരലുകളും പിണച്ചാണ് നില്‍പ്പ്. രണ്ട് കൈയിലും ഒരോ വളകളുമുണ്ട്. അവള്‍ മൈക്കിന് മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചു. നിമിഷങ്ങള്‍ക്കകം അവള്‍ സംഗീതം ആരംഭിച്ചു. ശുദ്ധമായ നാദം ആ വേദിയെ സംഗീതസാന്ദ്രമാക്കിയ അനുഭൂതി. വൈഷ്ണവും മിഥുനയും അ ശബ്ദത്തില്‍ ലയിച്ചിരുന്നുപോയി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തിന്‍റെ ഐശ്വരം ആവോളം ആസ്വദിച്ചു. അവളുടെ ചുണ്ടുകള്‍ മാത്രം ചലിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണിമവെട്ടും. പുഞ്ചിരിക്കുന്ന മുഖം. മിനിറ്റുകള്‍ക്കകം ആ സംഗീതം അവസാനിച്ചു. അവള്‍ പാടി നിര്‍ത്തി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു. വേദിയില്‍ ഉള്ളവര്‍ കയ്യടിച്ചു. അപ്പോഴെക്കും കര്‍ട്ടണ്‍ വീണു. അധികം വൈകാതെ ചിന്നു രമ്യയുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴാണ് അവളുടെ പിറകെ ഇരിക്കുന്ന വൈഷ്ണവിനെയും മിഥുനയെയും അവള്‍ കാണുന്നത്. ഓടിയുള്ള വരവ് പെട്ടെന്ന് ഒന്ന് സ്ലോ ആയി. അവള്‍ അവരുടെ അടുത്തേക്ക് അടുത്തുകൊണ്ടിരുന്നു. അവള്‍ വരുന്നത് കണ്ട് അവര്‍ മുന്ന് പേരും എണിറ്റു. അവള്‍ അടുത്തെത്തി മൂന്ന് പേരോടുമായി ചോദിച്ചു.
എങ്ങിനെയുണ്ടായിരുന്നു...? നന്നായിരുന്നു..

💬 Comments

View all comments