Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
അങ്ങോട്ട് പോവാം.... ചിന്നു സന്തോഷത്തോടെ പറഞ്ഞു....
രാത്രി ഏഴുമണിയോടെ ചിന്നുവിന്‍റെ വീട്ടിലെത്തി. ശേഖരനെയും ലക്ഷ്മിയേയും കണ്ട് സംസാരിച്ച് കണ്ണന്‍ തിരിച്ച് പോന്നു.
പിന്നിട് ദിവസങ്ങള്‍ സന്തോഷത്തിന്‍റെയായിരുന്നു. വീട്ടില്‍ കല്യാണപ്ലാനിങായിരുന്നു.
കഷ്ടിച്ച് രണ്ടു മാസം കൂടിയെ ഉള്ളു.... ചിന്നുവിന്‍റെ വീട്ടിലും ഗതി മറിച്ചായിരുന്നില്ല. സാരി വാങ്ങാന്‍ പോകുന്നതും സ്വര്‍ണ്ണം ബുക്ക് ചെയ്യുന്നതും അങ്ങിനെ അങ്ങിനെ ഒരുപാട് കാര്യങ്ങള്‍. അതിനിടയിലും കണ്ണന്‍റെയും ചിന്നുവിന്‍റെയും രാത്രികാല ചാറ്റിംഗും കോളിംഗും തകൃതിയായി തന്നെ നടന്നു. പിന്നിട് അവര്‍ കാണുന്നത് അന്ന് പറഞ്ഞ മല കയറാനുള്ള ദിവസമായിരുന്നു.
തലേദിവസം തന്നെ രണ്ടു പേരും വീട്ടില്‍ കാര്യം അറിച്ചിരുന്നു. ഇനി രാവിലെ അങ്ങ് പോയാല്‍ മതി. കണ്ണന്‍ രാവിലെ പറഞ്ഞ സമയത്ത് ചിന്നുവിന്‍റെ വീട്ടിലെത്തി. ഇപ്രാവിശ്യം ബൈക്കിലായിരുന്നു യാത്ര.
ചിന്നു അപ്പോഴെക്കും റെഡിയായിരുന്നു. അവള്‍ അമ്മയോട് പോവുന്ന കാര്യം പറഞ്ഞ് ഓടി വന്ന് ബൈക്കില്‍ കയറി...
പോവാം... കണ്ണന്‍ ചോദിച്ചു...
മ്... അവള്‍ സമ്മതത്തോടെ മൂളി.
വഴിയറിയുമോ... കണ്ണന്‍ വീണ്ടും ചോദ്യമെറിഞ്ഞു.
കുറച്ച്....
ബാക്കി....
നമ്മുക്ക് ചോയ്ച്ച് ചോയ്ച്ച് പോവാം... ചിന്നു മറുപടി നല്‍കി...
ഒരു ചിരിയോടെ കണ്ണന്‍ ബൈക്കെടുത്തു. ചിന്നു തന്‍റെ കൈകള്‍ കണ്ണന്‍റെ തോളില്‍ വെച്ച് പിടിച്ചിരുന്നു.
അങ്ങിനെ ബൈക്ക് അടിവാരത്തോടടുത്തു. അവിടെ നിന്ന് ഇനി കയറ്റമാണ്. അതുവരെ നല്ല റോഡാണ്. അവിടെ നിന്ന് റോഡിന്‍റെ വലുപ്പം കുറഞ്ഞു. കഷ്ടിച്ച് ഒരു കാറിന് പോകാവുന്ന പാത... എന്നോ ടാര്‍ ചെയ്തതാണ്. പലയിടത്തും നല്ല കുഴികള്‍ ഉണ്ട്. അവര്‍ ആ വഴിയില്‍ ആ മല ലക്ഷ്യമാക്കി നിങ്ങി.
മുന്നില്‍ തങ്ങള്‍ കീഴടക്കാനുള്ള മല കാണാന്‍
💬 Comments
View all comments