Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
അപ്പോ അങ്കിളിനെ പേടിക്കണ്ട.... കാറിന്‍റെ ശബ്ദം കേട്ട് മുന്നിലെ വാതില്‍ തുറന്നു. അപ്പോഴെക്കും വൈഷ്ണവ് പുറത്തേക്ക് ഇറങ്ങി പൂമുഖത്തേക്ക് കയറിയിരുന്നു. വാതിലില്‍ ചിന്നുവിനെ പ്രതിക്ഷിച്ചെങ്കിലും വന്നത് ലക്ഷ്മിയമ്മയായിരുന്നു.
മോനെ നേരത്തെ എത്തിയോ... വാതില്‍ തുറന്നപ്പോള്‍ കണ്ണനെ കണ്ട ലക്ഷ്മി ചോദിച്ചു.
ഹാ... അമ്മേ... അധികം വൈകിക്കാന്‍ നിന്നില്ല...
മോന്‍ വാ... അമ്മ ചായ തരാം...
അയ്യോ അമ്മ ഞാന്‍ കുടിച്ചാണ് വന്നത്. ഇപ്പോ വേണ്ട... ചിന്നു എവിടെ...
അവളിപ്പോ കുളി കഴിഞ്ഞിട്ടോ ഉള്ളു ഡ്രസ് മാറുകയാ... എന്തായാലും അവള്‍ക്ക് കഴിക്കാനുണ്ട്. മോന്‍ വന്നിരിക്ക്....
വൈഷ്ണവ് സോഫയിലേക്ക് ഇരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ചിന്നു റൂമില്‍ നിന്നിറങ്ങി വന്നു...
കണ്ണേട്ടന്‍ നേരത്തെ എത്തിയോ...
ചിന്നു ഹാളിലേക്ക് കയറി വരുന്ന വഴിയേ ചോദിച്ചു. ഒരു പിങ്ക് കളര്‍ ചുരിദാറാണ് വേഷം. അധികം തടിയില്ലതതിനാല്‍ അവളുടെ ശരീരത്തിന്‍റെ നിറവുമായി നന്നായി പേരുന്നുണ്ടായിരുന്നു ആ ചുരിദാര്‍. കണ്ണെഴുതിയിട്ടുണ്ട്. ലിപ്സ്റ്റിക്കില്ല.. എന്നാലും ചുണ്ട് ചുവന്നിരിക്കുന്നുണ്ട്. അത് കണ്ടാല്‍ പഴുത്ത ഞാവല്‍പഴം പോലെ തോന്നും. ഐശ്വരമുള്ള മുഖത്തിന് പുഞ്ചിരി ശോഭ കുട്ടുന്നു.
ഇത്തിരി നേരത്തെ എത്തി... താനെന്താ ലേറ്റ്...
അത് ശരി.... ഇന്നലെ രാത്രി വരെ ഫോണില്‍ സംസാരിച്ച് എന്‍റെ ഉറക്കം കെടുത്തിയില്ലേ.... അത് കൊണ്ട് രാവിലെ എണിക്കാന്‍ വൈകി. രണ്ടു അരയ്ക്കും കൈ കൊടുത്ത് അവള്‍ പറഞ്ഞു.
ഇങ്ങനെയൊരു ഉറക്കപ്രാന്തി... കണ്ണന്‍ മനസില്‍ വിചാരിച്ചു.
താന്‍ പോയി കഴിച്ച് വേഗം വാ... നമ്മുക്ക് പോണ്ടേ... കണ്ണന്‍ ചോദിച്ചു.
ഹാ... കണ്ണേട്ടന്‍ കഴിച്ചോ...
ആ... ഞാന്‍ കഴിച്ചു. നീ പോയി കഴിക്ക്...
എന്നാ കണ്ണേട്ടന്‍ അങ്ങോട്ട് വാ...
💬 Comments
View all comments