0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

ഇവിടെ ഒറ്റയ്ക്കിരിക്കണ്ട.... അത് വേണോ... കണ്ണന്‍ സംശയഭാവത്തില്‍ ചോദിച്ചു. വാന്നേ.... ചിന്നു അവന്‍റെ കൈ പിടിച്ച് വലിച്ച് ഡൈനിംങ് ടേബിളിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ചെയറില്‍ പിടിച്ചിരുത്തി. അവള്‍ അതിനപ്പുറത്തുള്ള ഒരു ചെയറില്‍ ഇരുന്ന് അവള്‍ മുന്നിലുള്ള പ്ലേറ്റ് നിവര്‍ത്തി വെച്ചു. പിന്നെ അടുത്തിരുന്ന പാത്രം തുറന്നു. അവി പറക്കുന്ന പൂ പോലുള്ള ഇഡ്ലി. കുടെ സാമ്പറും ചട്ട്ണിയും... അവള്‍ നാല് ഇഡ്ലി എടുത്ത് പ്ലേറ്റിലിട്ടു. കുടെ സാമ്പറും ചട്ട്ണിയും ആവശ്യത്തിന് എടുത്തു. അപ്പോഴെക്കും ലക്ഷ്മി രണ്ടു ഗ്ലാസ് ചായയുമായി എത്തി. ഒന്ന് ചിന്നുവിനും ഒന്ന് കണ്ണനും... കണ്ണന്‍ ചിന്നുവിന്‍റെ ഇഡ്ലിയോടുള്ള സ്നേഹം നോക്കി നിന്നു. ആദ്യം പയ്യെ തുടങ്ങിയ അവളുടെ സ്നേഹം അവസാനമായപ്പോള്‍ ടി.ജി രവിയുടെ മുന്നില്‍പെട്ട പെണ്‍കുട്ടിയെ കണ്ട പോലെയായി. അത് കണ്ട് ഒരു നിമിഷം കണ്ണന്‍ പോലും അന്തം വിട്ടു. അത് കണ്ടവണം അവള്‍ പുരികം പൊക്കി എന്താ എന്ന ഭാവത്തില്‍ അവനെ നോക്കി. കണ്ണന്‍ കൈ കയ്യും കുപ്പി അവളുടെ മുന്നില്‍ തല കുനിഞ്ഞു കാണിച്ചു. അവന്‍റെ റിയാക്ഷന്‍ കണ്ടാവണം അവള്‍ക്ക് ചിരി പൊട്ടി. അവള്‍ കഷ്ടപ്പെട്ട് വന്ന ചിരി അടക്കി. അപ്പോഴെക്കും പ്ലേറ്റിലെ ഇഡ്ലി തീര്‍ന്നു. അവള്‍ ഒരു എമ്പക്കത്തോടെ എണിറ്റു കൈ കഴുകാന്‍ പോയി. പിന്നെ അധിക നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ലക്ഷ്മിയമ്മയോട് യാത്ര പറഞ്ഞ് രണ്ടും കാറിനടുത്തേക്ക് നിങ്ങി. രണ്ടുപേരും കാറില്‍ കയറി.
അപ്പോഴെക്കും അവരെ യാത്ര അക്കുന്നതിനായി ലക്ഷ്മി പൂമുഖത്തെത്തി. ചിന്നു അമ്മയെ നോക്കി ടാറ്റ കാണിച്ചു. കണ്ണന്‍ പതിയെ വണ്ടി മുന്നോട്ട് എടുത്തു.

💬 Comments

View all comments