Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
ഫ്ളോര്‍ നമ്പര്‍ അടിച്ചു.
അപ്പോള്‍ മുകളിലെ ഫാന്‍ നല്ല ശക്തിയില്‍ കറങ്ങാന്‍ തുടങ്ങി. അത്രയും നേരം ലിഫ്റ്റില്‍ വെന്തുരുകിയ എല്ലാര്‍ക്കും അത് ഒരാശ്വാസം പോലെ നെടുവീര്‍പ്പിട്ടു. മുന്നിലെ പുരുഷന്‍റെ കയ്യിലുണ്ടായിരുന്ന കുട്ടിയും ഒരു നിമിഷം കാറ്റ് തട്ടി ഞെട്ടി മുകളിലേക്ക് നോക്കി. പെണ്‍കുട്ടിയുടെ ചെറിയ മുടികള്‍ ആ കാറ്റില്‍ പാറി കളിക്കാന്‍ തുടങ്ങി.
ലിഫ്റ്റ പതിയെ ഉയര്‍ന്നു തുടങ്ങി. കാറ്റ് കിട്ടിയപ്പോള്‍ കുട്ടി ചിരിക്കാന്‍ തുടങ്ങി. മുകളിലെ ഫാന്‍ ചുണ്ടി കുട്ടി ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ലിഫ്റ്റില്‍ ആ കുട്ടിയുടെ ശബ്ദം മാത്രമായി. എല്ലാവരും അവളെ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി.
അധികം വൈകാതെ സെക്കന്‍റ് ഫ്ളോറില്‍ ലിഫ്റ്റ് തുറന്നു. ആ ഫാമലി പുറത്തേക്ക് പോയി. ആ കുട്ടി ഇപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. പയ്യെ ലിഫ്റ്റ് അടഞ്ഞു. തിയ്യറ്റര്‍ ഫോര്‍ത്ത് ഫ്ലോറില്‍ ആയിരുന്നു. അവിടെ എത്തിയപ്പോ കണ്ണനും ചിന്നുവും ഇറങ്ങി. ആകെ നാല് സ്ക്രീനാണ് ആ മാളിലുള്ളത്.
അവര്‍ തീയ്യറ്റര്‍ ഏരിയയിലേക്ക് പോയി. സിനിമ വിവരങ്ങള്‍ നോക്കി. ഒരു മലയാളം കോമഡി മൂവിയും ഒരു മലയാളം അക്ഷന്‍ മുവിയും, ഒരു ഹിന്ദി മുവിയും ഒരു തമിഴ് മുവിയും. എന്തായാലും മലയാള പടത്തിനെ കയറു. അതുറപ്പിച്ചിരുന്നു.
എതിന് കയറണം.... കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു.
ഇതിന് കയറാം.... കോമഡി മൂവിയെ ചൂണ്ടി കാണിച്ചു ചിന്നു പറഞ്ഞു.
കണ്ണന് ആക്ഷന്‍ മുവിയ്ക്ക് കയറണം എന്നുണ്ടായിരുന്നു. പിന്നെ ചിന്നു പറഞ്ഞ സ്ഥിതിക്ക് അവന്‍ തിരുത്താന്‍ പോയില്ല. അവന്‍ കോമഡി പടത്തിന് രണ്ട് ടിക്കറ്റ് എടുത്തു. ശേഷം ടീക്കറ്റില്‍ പറഞ്ഞ സ്ക്രിനിലേക്ക് പോയി.
അവിടെ ഒരു സെക്യൂരിട്ടി
💬 Comments
View all comments