0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

നില്‍ക്കുന്ന കാര്യം കണ്ണന്‍ അപ്പോഴാണ് മനസിലാക്കിയത്.... അവന്‍റെ മുഖം ചമ്മലില്‍ മുങ്ങി. ഒരു ചമ്മിയ ചിരി അവള്‍ക്കായ് സമ്മാനിച്ചു..... ശോ.... വൃത്തികേട്..... മനുഷ്യന്‍ ആ നോട്ടത്തില്‍ ഉരുകി പോകുമല്ലോ.... ചിന്നു കളിയായി പറഞ്ഞു.... എന്നാലേ..... നിന്‍റെ സ്വന്തം കണ്ണേട്ടന് മുത്തം തരോ.... എന്തോന്ന്.... ഒരുമ്മ താടീ..... ഒരശ്വാസത്തിന്..... അതൊന്നും പറ്റില്ല..... വേണേല്‍ രണ്ടു കൊല്ലം കഴിഞ്ഞിട്ട് തരാം.... ചിന്നു പറഞ്ഞു.... അത് അപ്പോ ഞാന്‍ വാങ്ങി കൊണ്ട്.... തല്‍ക്കാലം ഇപ്പോ ഒരെണ്ണം താ.... എനിക്കെങ്ങും വയ്യ.... ഞാന്‍ കിടക്കാന്‍ പോവാണ്.... ഗുഡ് നൈറ്റ്.... ഇത്രയും പറഞ്ഞു ചിന്നു കിടക്കാന്‍ ഭാവിച്ചു.... അങ്ങിനെപ്പോ എന്നെ കൊതിപ്പിച്ചിട്ട് നീ ഇന്ന് ഉറങ്ങില്ല..... കണ്ണന്‍ ഇടയ്ക്കുള്ള തലയണയില്‍ കൈ കുത്തി അവളുടെ വയറിന് സൈഡിലായി ഇക്കിളിയാക്കി.... പെട്ടന്നുണ്ടായ കണ്ണന്‍റെ പ്രവര്‍ത്തി ചിന്നു പ്രതിക്ഷിച്ചില്ല....
ഹയ്യ്.... കണ്ണേട്ടാ.... വീട്..... വേണ്ട.... ഇക്കിളിയാവുന്നു.... ചിന്നു കിടക്കയില്‍ കിടന്ന് പുളഞ്ഞ് കൊണ്ട് വിളിച്ചു പറഞ്ഞു.... ചിന്നുമോള്‍ക്ക് ഉറങ്ങണമെങ്കില്‍ പൊന്നുമോള് എട്ടനൊരു ഉമ്മ തന്നെ പറ്റു.... കണ്ണന്‍ കരാര്‍ വ്യവസ്ഥ പറഞ്ഞു.... ചിന്നു കണ്ണനെ ദയനീയമായി നോക്കി.... കണ്ണന്‍ എന്തോ നേടിയ ഒരാളെ പോലെ അവളെ നോക്കി നിന്നു. ഉറങ്ങണോ.... അതോ ഇങ്ങനെ നോക്കി ഇരിക്കണോ.... കണ്ണന്‍ ചോദിച്ചു.... മ്.... ഓക്കെ... ഒരുമ്മ.... അത്ര ഉള്ളു.... കിട്ടിയാ പിന്നെ എന്നെ ഉറങ്ങാന്‍ സമ്മതിക്കണം.... ഓക്കെയാണോ.... വേറെ വഴിയില്ലാതെ ചിന്നു ചോദിച്ചു.... ഓക്കെ.... എന്നാല്‍ വേഗം താ.... കണ്ണന്‍ ധൃതി കൂട്ടി എന്നാല്‍ കണ്ണടക്ക്.... ചിന്നു പിറഞ്ഞു.... അതെന്തിനാ..... ഉമ്മ വേണോ.... കണ്ണടച്ചാലെ തരു.... ചിന്നു കട്ടായം പറഞ്ഞു.... ശരി.... കണ്ണന്‍ കണ്ണുകളാടച്ചു.... ബെഡിലെ ഇളക്കം അറിയുന്നുണ്ട്.... വേറെ ഒന്നുമില്ല.... കണ്ണ് തുറക്കണമോ എന്നൊരു ത്വര വരുന്നുണ്ട്.... സെക്കന്‍റിനുള്ളില്‍ ഒരു തണ്ണുപ്പ് കവിളില്‍ വന്ന് പതിച്ചു.... അത് കിട്ടിയപ്പോ വല്ലാത്ത ഒരു കുളിര്..... അതിന്‍റെ ഉന്‍മാദ്ദത്തില്‍ അറിയാതെ കണ്ണുകള്‍ തുറന്നു പോയി.... അവന്‍ അവളെ പ്രണയഭാവത്തില്‍ നോക്കി സ്വന്തം കവിളില്‍ കൈ വെച്ചു.... എന്തോ തെറ്റ് ചെയ്ത ഭാവം ചിന്നുവിന്‍റെല്‍.... മതി നോക്കിയത്.... കിടന്നുറങ്ങാന്‍ നോക്ക്.... ചിന്നു ഭാവം മാറ്റി

💬 Comments

View all comments