0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

തിരുമാനത്തിന് ഏതിര് പറയാന്‍ കഴിയാതെ ഗോപകുമാര്‍ കണ്ണനില്‍ നിന്ന് നോട്ടം എടുത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. തന്നെ സപ്പോര്‍ട്ട് ചെയ്യാനാളില്ലാതെ കണ്ണനും എതിര്‍പ്പൊന്നും പറഞ്ഞില്ല.... ഇതെല്ലാം കണ്ട് നിന്ന ചിന്നു ദയനീയമായി കണ്ണനെ നോക്കി. എന്നാല്‍ അവന്‍ അത് ശ്രദ്ധിച്ചില്ല. അവന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തു. അധികം വൈകാതെ ഭക്ഷണം കഴിഞ്ഞ് എല്ലാരും എണിറ്റു.... രാത്രി അമ്മയെ സഹയിച്ച് കഴിഞ്ഞ് ചിന്നു കിടക്കാന്‍ വരുമ്പോള്‍ കണ്ണന്‍ ബെഡിലിരുന്ന് പബ്ജി കളിക്കുകയായിരുന്നു. അവന്‍ പുറത്തേക്ക് ശ്രദ്ധ കൊടുക്കാതെ ഫോണില്‍ നോക്കി നില്‍ക്കുകയാണ്. ചെവിയില്‍ ഇയര്‍ഫോണ്‍ ഉള്ളത് കൊണ്ട് വെറേ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. ഇടയ്ക്ക് കണ്ണന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ചിന്നു വാതില്‍ അഠച്ച് കുറ്റിയിട്ട് അവന്‍റെ അടുത്ത് ചുറ്റിപറ്റി നടന്നു.
ചിന്നു എന്തോ പറയാന്‍ കുറച്ച് നേരം കണ്ണനെ നോക്കി നിന്നെങ്കിലും അവിടെ നിന്ന് മറുപടിയൊന്നും വരാത്തത് കൊണ്ട് ചിന്നു ബാത്ത്റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് ഇറങ്ങി വരുമ്പോഴും കണ്ണന്‍ ഫോണില്‍ തന്നെയാണ്. അവള്‍ക്ക് ദേഷ്യവും വിഷമവുമൊക്കെ വന്നു. കണ്ണേട്ടാ.... അവള്‍ വിളിച്ചു.... നോ റിപ്ലോ.... അവന്‍ അറിഞ്ഞത് പോലുമില്ല.... ചിന്നു കണ്ണന്‍റെ അടുത്തേക്ക് വന്നു. ഒരു ചെവിയില്‍ നിന്ന് ഒരു ഇയര്‍ഫോണെടുത്തു. അപ്പോഴാണ് കണ്ണന്‍ ചിന്നു വന്നതുപോലും അറിഞ്ഞത്.... കണ്ണന്‍ ചിന്നുവിനെ നോക്കി.... ഹാ... ചിന്നുവോ.... എപ്പോ വന്നു.... കണ്ണന്‍ സാധാരണ രീതില്‍ ചോദിച്ചു. ഞാന്‍ വന്നിട്ട് കുറെ നേരമായി.... എത്ര വിളിച്ചു.... കണ്ണേട്ടാ.... ചിന്നു അല്‍പം വിഷമത്തോടെ പറഞ്ഞു.... യ്യോ.... ചിന്നു നീയിരിക്ക് ഒരു രണ്ടു മിനിറ്റ് ലാസ്റ്റ് സോണാണ്..... കണ്ണന്‍ അവളോട് പറഞ്ഞു.

💬 Comments

View all comments