Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]
തന്‍റെ കൈകള്‍ അയച്ചു അവളെ സ്വതന്ത്രമാക്കി. അവള്‍ ചാടി എണിറ്റു.
ദുഷ്ടന്‍.... അവള്‍ ദേഷ്യം കാണിച്ച് അവനെ നോക്കി പറഞ്ഞു.... പിന്നെ കൈതലം ഉപയോഗിച്ച് ഉമ്മ കിട്ടിയ കവിള്‍ അമര്‍ത്തി തടവി.... കണ്ണന്‍ പുഞ്ചിരിയോടെ നോക്കി നിന്നു.
പല്ലു പോലും തേക്കാതെ കിടക്കുന്നത് കണ്ടില്ലേ.... ജന്തു.... എന്‍റെ മുഖമാകെ വൃത്തികേടാക്കി.... ചിന്നു ദേഷ്യത്തോടെ തന്നെ പറഞ്ഞു...
അപ്പോ പല്ലു തേച്ച് തന്നാല്‍ കുഴപ്പമില്ലേ.... അവളെ ഒന്നുടെ ചൊറിഞ്ഞ് കൊണ്ട് കണ്ണന്‍ ചോദിച്ചു....
മറുപടി കേട്ട ചിന്നു കണ്ണുരുട്ടി കാണിച്ചു....
ചിന്നു.... താഴെ നിന്ന് വിലാസിനി വിളിച്ചു.....
ദാ വരുന്നമ്മേ.... ചിന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ തിരിഞ്ഞ് വേഗത്തില്‍ നടന്നു.... നടന്നു നിങ്ങുന്ന ചിന്നുവിനെ പിറകിലുടെ നോക്കി നഷ്ടസ്വര്‍ഗങ്ങളൊയൊര്‍ത്ത് കണ്ണന്‍ നെടുവിര്‍പ്പിട്ടു.
രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഇരുവരും ഇറങ്ങി. ചിന്നുവിന്‍റെ വിട്ടിലേക്ക്....
കാറിലായിരുന്നു യാത്ര.... വണ്ടി മെയിന്‍ റോഡിലെത്തിയപ്പോഴെ മ്യുസിക്ക് സിസ്റ്റം ഓണാക്കി. അതോടെ കാറില്‍ പാട്ട് മുഴങ്ങി.
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു
ഓമലേ.... ജീവനില്‍ അമൃതേകാനായ് വീണ്ടും
എന്നില്‍ ഏതോ ഓര്‍മ്മകളായ് നിലാവിന്‍ മുത്തേ നീ വന്നു.....
.................
പാട്ടുകളും തമാശകളും സംസാരങ്ങളുമായി യാത്ര തുടര്‍ന്നു. അങ്ങിനെ ഒരു മണിക്കുറോണ്ട് അവിടെയെത്തി. കാര്‍ നേരെ പോര്‍ച്ചിലേക്ക് കയറ്റിയിട്ടു. അവിടെ ചാരത്ത് ശേഖരന്‍റെ ബൈക്കിരുപ്പുണ്ട്. ചിന്നു ഇറങ്ങി വീടിലേക്ക് ചാടി കയറി. പിറകെ കണ്ണനും... കോളിംഗ് ബെല്ലടിച്ച് ചിന്നു വാതിലേക്ക് നിങ്ങി. അധികം വൈകാതെ ശേഖരന്‍ വന്ന് വാതില്‍ തുറന്നു.
ചിന്നു അച്ഛനോട് ഒന്ന് ചിരിച്ച് വീടിന്‍റെ ഉള്ളിലേക്ക് കയറി. കണ്ണന്‍ പൂമുഖത്തേക്ക്
💬 Comments
View all comments