0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

നല്ല ബെസ്റ്റ് അമ്മ..... ഹാ.... ഇരുന്നോട്ടെ..... എന്തായാലും നിന്നെ വേറെ മുറിയിലേക്ക് തട്ടിയില്ലലോ.... ആശ്വാസം കണ്ണന്‍ ആരോടെന്നില്ലാതെ പറഞ്ഞു.... എന്തെലും കുരുത്തകേട് കാണിച്ച നിട്ടി വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. കണ്ണേട്ടന്‍റെ അമ്മ.... പിന്നെ നമ്മള്‍ രണ്ട് മുറിയിലാവും.... അവളും വാണിംഗ് പോലെ പറഞ്ഞു....
ഞാന്‍ അങ്ങോട്ട് വരുന്നില്ലേയ്.... എന്നേ ഇങ്ങോട്ടൊന്നും ചെയ്യാതിരുന്ന മതിയെ.... കണ്ണന്‍ കൈകുപ്പി അവളോട് പറഞ്ഞു.... ദേ... കണ്ണേട്ടാ.... കിടന്നുറങ്ങാന്‍ നോക്കിയെ.... അവന്‍റെ കളിയാക്കല്‍ ഇഷ്ടപെടാതെ അവള്‍ ദേഷ്യം കാണിച്ചു.... അപ്പോ ഗുഡ് നൈറ്റ്.... ഗുഡ് നൈറ്റ്.... അവളും തിരിച്ച് പറഞ്ഞു. അവള്‍ കട്ടിലിലേക്ക് കടന്നു. അവന്‍ ലൈറ്റ് ഓഫാക്കി. അതോടെ കണ്ണനും ചിന്നുവും ചുമരിലെ തോമാച്ചനും എല്ലാരും ഇരുട്ടിലായി. തന്‍റെ പഴയ ആദ്യരാത്രി മോഹങ്ങളെ ഓര്‍ത്ത് കണ്ണന്‍ ഒരു ദുഃഖത്തോടെ കണ്ണടച്ചു കിട്ടുന്നു. അന്നത്തെ പകലിലെ ക്ഷീണം രണ്ടുപേരേയും തളര്‍ത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം ഇരുവരും ഉറക്കത്തിലേക്ക് പോയി. പിറ്റേന്ന് രാവിലെ അലറാം അടികേട്ടാണ് കണ്ണന്‍ കണ്ണ് തുറന്നത്. പുല്ല്.... രാത്രി അത് ഓഫാക്കി വെക്കാന്‍ മറന്നു. കല്യാണം കഴിഞ്ഞത് പ്രമാണിച്ച് ഒരാഴ്ച രാവിലത്തെ ക്രിക്കറ്റ് കളിയ്ക്ക് ഒഴിവ് കൊടുത്തതാണ്.... അങ്ങിനെ ഒരു കളിയും ഇല്ലാത്ത അവസ്ഥയായി.... അവന്‍ ഫോണേടുത്ത് അലറാം മൊത്തമായി ഓഫാക്കി... ഇനി രാവിലെ കുറച്ച് നേരം കുടി ഉറങ്ങണം... അപ്പോഴാണ് തന്‍റെ മുറിയിലെ പുതിയ അഥിതിയെ പറ്റി ഓര്‍ത്തത്. അള് നല്ല ഉറക്കമാണ്. നടുക്ക് വെച്ച തലയണയ്ക്ക് മേല്‍ ഒരു കൈ വെച്ച് അതിനെ കെട്ടി പിടിച്ചാണ് കിടക്കുന്നത്... രാവിലെ കുളി കഴിഞ്ഞ് ചായയുമായി വന്ന് ഭര്‍ത്താവിനെ ഉണര്‍ത്തുന്ന ഭാര്യ... എന്തൊല്ലാം ആഗ്രഹങ്ങളായിരുന്നു....അലറാം

💬 Comments

View all comments