Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]
എല്ലാം നശിപ്പിച്ചു.
തലയണയുടെ ഭാഗ്യം..... കണ്ണന്‍ മനസില്‍ അലോചിച്ചു.
നല്ല സുഖകരമായ ഉറക്കം... ഉറങ്ങുന്ന പെണ്ണിനെ കാണാന്‍ നല്ല ഭംഗിയാണ്.... പണ്ട് എവിടെയോ വായിച്ചത് അവന്‍ ഓര്‍ത്തു. ആ കിടപ്പ് കണ്ട കെട്ടിപിടിച്ച് ആ ഞാവല്‍പഴം പോലത്തെ ചുണ്ട് നുണയാന്‍ തോന്നും.... പറഞ്ഞിട്ടെന്താ കാര്യം യോഗല്ല കണ്ണാ... ശ്വാസോശ്വാസത്തില്‍ അവളുടെ മാറിടങ്ങള്‍ പൊങ്ങിതാഴുന്നുണ്ട്. ഒരു നിമിഷം അവന്‍ അത് നോക്കി നിന്നു.
ശോ.... കണ്ട്രോള്‍.... കണ്ട്രോള്‍.... കണ്ണന്‍ സ്വയം പറഞ്ഞ് ദൃഷ്ടി മാറ്റി....
കവിലമ്മേ... വികാരങ്ങള്‍ കടിച്ചമര്‍ത്താന്‍ ശക്തി തരണേ.... അവന്‍ ബെഡില്‍ കിടന്ന് പ്രാര്‍ത്ഥിച്ചു.
ഇനി ഉറക്കം വരുമെന്ന് തോന്നാത്തത് കൊണ്ട് അവന്‍ പതിയെ എണിറ്റു. റൂമില്‍ ഫാനിന്‍റെ ശബ്ദം മാത്രം. അവന്‍ പതിയെ ജാനലയ്ക്കരികില്‍ പോയി നിന്നു. അവിടെ നിന്ന് നോക്കിയാല്‍ തൊടിയിലെ മാവ് കാണാം... നിറച്ച് മാങ്ങകളുണ്ടതില്‍. മുവാണ്ടനോ അങ്ങിനെയെന്തോ അണേന്ന് അമ്മ പറഞ്ഞിട്ടുള്ളത്. എന്തായലെന്താ.... മാങ്ങ പഴുത്താല്‍ നല്ല ടേസ്റ്റാണ്.
ഇനി എന്താവും എന്ന് ആലോചിട്ട് ഒരു പിടിയും കിട്ടുന്നില്ല.... പെട്ടെന്ന് ഒരു സിഗററ്റ് വലിക്കാന്‍ തോന്നി. പയ്യെ ഷെല്‍ഫില്‍ തപ്പി. സിഗററ്റ് പാക്കും ലൈറ്ററും എടുത്തു. വീണ്ടും ജനലരികില്‍ നിന്നു. പുറത്തേ കാഴ്ചകളിലേക്ക് നോക്കി സിഗററ്റെടുത്ത് ചുണ്ടില്‍ വെച്ച് കത്തിച്ചു. പയ്യെ പയ്യെ ലഹരി കയറാന്‍ തുടങ്ങി. ചിന്താഭാരം കുറയുന്ന പോലെ.... അങ്ങിനെ അവിടെ നിന്ന് വലിച്ച് പുറത്തേക്ക് പുക വിട്ടു.
ഗുഡ്മേണിംഗ് പിറകില്‍ നിന്ന് ചിന്നു വിളിച്ചു പറഞ്ഞപ്പോഴാണ് തിരിച്ചുവന്നത്.
പയ്യെ തിരിഞ്ഞ് നോക്കി.
ഗുഡ് മോണിംഗ്.... ചിരിച്ചുകൊണ്ട് അവന്‍ മറുപടി നല്‍കി....
അവന്‍റെ കൈയിലെ സിഗററ്റ് കണ്ട്
💬 Comments
View all comments